ഉടമകൾക്ക് സന്തോഷ വാർത്ത! കണ്ണൂർ സൈബർ സെൽ 33 ഫോണുകൾ വീണ്ടെടുത്തു


● സൈബർ സെൽ ഉദ്യോഗസ്ഥർക്ക് അഭിനന്ദനം.
● കഴിഞ്ഞ 6 മാസത്തിനിടെ 300 ഫോണുകൾ തിരികെ നൽകി.
● CEIR പോർട്ടൽ ഉപയോഗിച്ചാണ് ഫോണുകൾ കണ്ടെത്തിയത്.
● ഉടമകൾക്ക് നേരിട്ടും കൊറിയർ വഴിയും ഫോണുകൾ ലഭിച്ചു.
കണ്ണൂർ: (KVARTHA) നഷ്ടപ്പെട്ട 33 മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമകൾക്ക് കൈമാറി കണ്ണൂർ സിറ്റി സൈബർ സെൽ. കളഞ്ഞുപോയതും മോഷണം പോയതുമായ ഈ ഫോണുകളാണ് സൈബർ സെല്ലിന്റെ സമയോചിതമായ ഇടപെടലിലൂടെ വീണ്ടെടുത്തത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് മാത്രമല്ല, തമിഴ്‌നാട്, ഉത്തർപ്രദേശ്, ഡൽഹി, കർണാടക തുടങ്ങിയ അന്യസംസ്ഥാനങ്ങളിൽ നിന്നും പോലും ഈ ഫോണുകൾ കണ്ടെത്താനായി. ഫോൺ ലഭിച്ചവർക്ക് നേരിട്ടോ, അതത് പോലീസ് സ്റ്റേഷൻ വഴിയോ, കൊറിയർ വഴിയോ ഫോണുകൾ എത്തിച്ചു നൽകുകയായിരുന്നു.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ നിധിൻരാജ്. പി ഐ.പി.എസ്, CEIR (Central Equipment Identity Register) പോർട്ടലിനെക്കുറിച്ച് വിശദീകരിക്കുകയും വീണ്ടെടുത്ത ഫോണുകൾ ഉടമസ്ഥർക്ക് നേരിട്ട് കൈമാറുകയും ചെയ്തു.
സൈബർ സെൽ എ.എസ്.ഐ. എം. ശ്രീജിത്ത്, സി.പി.ഒ. ദിജിൻ രാജ് പി. കെ. എന്നിവർ ചേർന്നാണ് ഈ മൊബൈൽ ഫോണുകൾ കണ്ടെത്തിയത്. ലഭിച്ച ഫോണുകൾ സൈബർ സെൽ ഉടമസ്ഥർക്ക് അൺബ്ലോക്ക് ചെയ്തു നൽകി. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ സൈബർ സെൽ മുന്നൂറോളം മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമകൾക്ക് തിരികെ നൽകിയിട്ടുണ്ട്.
കണ്ണൂർ സൈബർ സെല്ലിന്റെ ഈ മികച്ച പ്രവർത്തനത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Kannur Cyber Cell recovered and returned 33 lost/stolen mobile phones to their owners.
#KannurPolice #CyberCell #MobileRecovery #LostPhone #KeralaNews #PoliceAction