Pushpak | ഐസ്ആര്‍ഒയുടെ പുഷ്പകിന്റെ മൂന്നാം ലാന്‍ഡിംഗ് പരീക്ഷണവും വിജയം; തരംഗമായി പേടകം റണ്‍വേയില്‍ ഇറങ്ങുന്ന ദൃശ്യങ്ങള്‍

 
ISRO successfully conducts 3rd and final landing experiment of Reusable Launch Vehicle ‘Pushpak’, ISRO, Successfully, Conducts, 3rd, Final, Landing, Experiment
ISRO successfully conducts 3rd and final landing experiment of Reusable Launch Vehicle ‘Pushpak’, ISRO, Successfully, Conducts, 3rd, Final, Landing, Experiment


സ്വയം ദിശയും വേഗവും നിയന്ത്രിച്ച് പേടകം റണ്‍വേയില്‍ ഇറങ്ങുകയായിരുന്നു.

11 മാസങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ പരീക്ഷണം നടത്തിയത്. 

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ രണ്ടിനാണ് ആദ്യ ആര്‍എല്‍വി ലാന്‍ഡിങ്ങ് പരീക്ഷണം നടന്നത്. 

ബെംഗ്‌ളൂറു: (KVARTHA) ഇന്‍ഡ്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആര്‍ഒ) പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആര്‍എല്‍വിയുടെ (ആര്‍എല്‍വി ലെക്‌സ്-03) മൂന്നാമത്തെ ലാന്‍ഡിംഗ് പരീക്ഷണം 'പുഷ്പക്' ഞായറാഴ്ച വിജയകരമായി നടത്തി. ബഹിരാകാശ ഏജന്‍സിയുടെ പ്രസ്താവന പ്രകാരം, കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ സ്ഥിതി ചെയ്യുന്ന എയറോനോടികല്‍ ടെസ്റ്റ് റേന്‍ജില്‍ (എടിആര്‍) രാവിലെ 7.10ഓടെയാണ്  പരീക്ഷണം നടത്തിയത്.

വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പുഷ്പക് എന്ന് പേരിട്ട ആര്‍എല്‍വി പേടകത്തെ പൊക്കിയെടുത്ത് നാലരക്കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് താഴേക്കിട്ടായിരുന്നു പരീക്ഷണം. സ്വയം ദിശയും വേഗവും നിയന്ത്രിച്ച് പേടകം റണ്‍വേയില്‍ ഇറങ്ങുകയായിരുന്നു. ആര്‍എല്‍വിയെ ബഹിരാകാശത്തേക്ക് അയക്കുന്ന ഓര്‍ബിറ്റല്‍ റീ എന്‍ട്രി പരീക്ഷണമാണ് അടുത്ത ലക്ഷ്യം.

ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോള്‍ പല പ്രതികൂല സാഹചര്യങ്ങളെയും നേരിടേണ്ടിവന്നേക്കാം. അത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള പരിശീലനമാണ് ഈ ലാന്‍ഡിങ് പരീക്ഷണങ്ങള്‍. ഈ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ പേടകത്തെ ശരിക്കും ബഹിരാകാശത്തേക്ക് അയക്കും.

ജിഎസ്എല്‍വി റോകറ്റിന്റെ ക്രയോജനിക് ഘട്ടം ഒഴികെയുള്ള ഭാഗങ്ങളും പിഎസ്എല്‍വിയുടെ നാലാം ഘട്ടവും ചേര്‍ന്നൊരു റോകറ്റ്. അതിന്റെ തലപ്പത്ത് ആര്‍എല്‍വി. അടുത്ത വര്‍ഷം തന്നെ വിക്ഷേപണം നടത്തുകയാണ് ലക്ഷ്യം. ആദ്യ ബഹിരാകാശ യാത്രക്ക് ശേഷം ആന്‍ഡമാനിലാണ് പേടകം വന്നിറങ്ങുക.  

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ രണ്ടിനാണ് ആദ്യ ആര്‍എല്‍വി ലാന്‍ഡിങ്ങ് പരീക്ഷണം നടന്നത്. ആദ്യ പരീക്ഷണത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ലാന്‍ഡിങ്ങ് ഗിയര്‍ കൂടുതല്‍ ബലപ്പെടുത്തിയിരുന്നു. ഒന്നാം പരീക്ഷണത്തിന് ഉപയോഗിച്ച അതേ പേടകമാണ് രണ്ടാം പരീക്ഷണത്തിനും ഐഎസ്ആര്‍ഒ ഉപയോഗിച്ചത്. 11 മാസങ്ങള്‍ക്ക് ശേഷം ഇക്കഴിഞ്ഞ മാര്‍ച് 22നായിരുന്നു രണ്ടാം പരീക്ഷണം. ദിശാ മാറ്റ സംവിധാനത്തിന്റെ കാര്യക്ഷമത രണ്ടാം പരീക്ഷണത്തില്‍ ഉറപ്പാക്കിയിരുന്നു. 

ജെ മുത്തുപാണ്ഡ്യന്‍ മിഷന്‍ ഡയറക്ടറും ബി കാര്‍ത്തിക് വെഹികിള്‍ ഡയറക്ടറുമായിട്ടുള്ള സംഘത്തെ ഐഎസ്ആര്‍ഓ മേധാവി എസ് സോമനാഥ്, വിഎസ്എസ്സി ഡയറക്ടര്‍ ഡോ. എസ് ഉണ്ണികൃഷ്ണന്‍ നായര്‍ തുടങ്ങിവര്‍ അഭിനന്ദിച്ചു.


 


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia