ഐആര്‍എന്‍എസ്എസ്-1 സി വിജയകരമായി വിക്ഷേപിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 16.10.2014) ഐഎസ്ആര്‍ഒയുടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍, പിഎസ്എല്‍വി-സി26 ഇന്ത്യയുടെ മൂന്നാമത് ഗതിനിര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ്-1 സിയെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെ 1.32നായിരുന്നു വിക്ഷേപണം.

പിഎസ്എല്‍വിയുടെ വിജയകരമായ 27-ാം തുടര്‍ ദൗത്യമാണ് ഇത്. പിഎസ്എല്‍വിയുടെ എക്‌സ്എല്‍ രൂപരേഖയിലുള്ള വിക്ഷേപണവാഹിനിയാണ് ദൗത്യത്തിനായി ഉപയോഗിച്ചത്. 20 മിനിട്ടും 18 സെക്കന്റും നീണ്ട യാത്രക്കൊടുവിലാണ് 1425 കിലോഗ്രാം ഭാരമുള്ള ഐആര്‍എന്‍എസ്എസ്-1 സിയെ ഭ്രമണപഥത്തിലേക്ക് എത്തിച്ചത്.

ഇതിനു ശേഷം ഉപഗ്രഹത്തിലെ സോളാര്‍പാനലുകള്‍ സ്വയം പ്രവര്‍ത്തിച്ചു. കര്‍ണാടകയിലെ ഹാസനിലുള്ള ഐഎസ്ആര്‍ഒയുടെ മാസ്റ്റര്‍ കണ്‍ട്രോള്‍ സംവിധാനം പിന്നീട് ഉപഗ്രഹത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഏഴ് ഉപഗ്രഹങ്ങളുള്ള ഐആര്‍എന്‍എസ്എസ് പരമ്പരയിലെ മൂന്നാമത് ഉപഗ്രഹമാണ് ഐആര്‍എന്‍എസ്എസ് 1സി.

ഐആര്‍എന്‍എസ്എസ്-1 സി വിജയകരമായി വിക്ഷേപിച്ചുഐആര്‍എന്‍എസ്എസ്-1 എ, ഐആര്‍എന്‍എസ്എസ്-1ബി എന്നിവ 2013 ജൂലൈ രണ്ട്, 2014 ഏപ്രില്‍ നാല് എന്നീ തീയതികളില്‍ വിജയകരമായി ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ചിരുന്നു. വരും മാസങ്ങളില്‍ പരമ്പരയിലെ നാലാമത് ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ്-1ഡി വിക്ഷേപിക്കും.

2015 ഓടെ പരമ്പരയിലെ മുഴുവന്‍ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിക്കാനാണ് ഐഎസ്ആര്‍ഒയുടെ പദ്ധതി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : New Delhi, National, Technology, ISRO. Isro launches IRNSS 1C, India a step away from its own navigation satellite system. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia