ചന്ദ്രനിലേക്കുള്ള ജാപ്പനീസ് ദൗത്യം പരാജയം; ഐസ്‌പേസ് റെസിലിയൻസ് ലാൻഡർ തകർന്നു

 
An artistic rendering of the iSpace Resilience lunar lander attempting to land on the Moon.
An artistic rendering of the iSpace Resilience lunar lander attempting to land on the Moon.

Photo Credit: X/Andy Wilkerson

● ആദ്യ ജാപ്പനീസ് സ്വകാര്യ സോഫ്റ്റ് ലാൻഡിംഗ് നഷ്ടമായി.
● 2023-ലും ഒരു പേടകം തകർന്നിരുന്നു.
● പ്രൊപൽഷൻ തകരാറാണ് കാരണമെന്ന് വിലയിരുത്തൽ.
● ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപിച്ചത്.
● ബ്ലൂ ഗോസ്റ്റ് ലാൻഡർ വിജയകരമായിരുന്നു.

ടോക്കിയോ: (KVARTHA) ചന്ദ്രനിൽ പേടകം ഇറക്കാനുള്ള ജാപ്പനീസ് കമ്പനിയായ ഐസ്‌പേസിൻ്റെ ശ്രമം വീണ്ടും പരാജയപ്പെട്ടു. റെസിലിയൻസ് ലാൻഡർ വെള്ളിയാഴ്ച ചാന്ദ്ര ലാൻഡിംഗിനിടെ തകരുകയായിരുന്നു എന്നാണ് കമ്പനിയുടെ വിശദീകരണം. രണ്ട് വർഷത്തിനിടെ ഇത് രണ്ടാംവട്ടമാണ് ഐസ്‌പേസിൻ്റെ ആളില്ലാ ചാന്ദ്ര ദൗത്യം പരാജയപ്പെടുന്നത്. ദൗത്യം പരാജയപ്പെട്ടതോടെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന ആദ്യ ജാപ്പനീസ് സ്വകാര്യ പേടകം എന്ന നേട്ടം റെസിലിയൻസിന് കൈവരിക്കാനായില്ല. 2023-ൽ ഐസ്‌പേസ് അയച്ച ആദ്യ ചാന്ദ്ര പേടകം (Hakuto-R) സോഫ്റ്റ്‌വെയർ തകരാർ മൂലം തകർന്നിരുന്നു.

ടോക്കിയോ ആസ്ഥാനമായുള്ള ഐസ്‌പേസാണ് റെസിലിയൻസ് ചന്ദ്ര ലാൻഡറിൻ്റെ നിർമ്മാതാക്കൾ. 2025 ജനുവരി 15-ന് സ്പേസ് എക്‌സിൻ്റെ കരുത്തുറ്റ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചായിരുന്നു റെസിലിയൻസ് ലാൻഡർ ചന്ദ്രനിലേക്ക് വിക്ഷേപിച്ചത്. ചന്ദ്രനെക്കുറിച്ച് പഠിക്കാൻ 10 ശാസ്ത്രീയ ഉപകരണങ്ങൾ ലാൻഡറിലുണ്ടായിരുന്നു. അഞ്ച് മാസം നീണ്ട യാത്രയ്ക്കൊടുവിലാണ് പേടകം ചന്ദ്രൻ്റെ വടക്കേ അർദ്ധഗോളത്തിലുള്ള Mare Frigoris-ൽ സോഫ്റ്റ് ലാൻഡിംഗ് ശ്രമം ജൂൺ ആറിന് നടത്തിയത്. എന്നാൽ റെസിലിയൻസിൻ്റെ ലാൻഡിംഗ് വിജയമാക്കാൻ ഐസ്‌പേസിനായില്ല. പ്രൊപൽഷ്യൻ സംവിധാനത്തിലോ സോഫ്റ്റ്‌വെയറിലോ ഹാർഡ്‌വെയറിലോ വന്ന തകരാറാകാം റെസിലിയൻസിൻ്റെ തകർച്ചയ്ക്ക് കാരണം എന്നാണ് വിലയിരുത്തൽ.

റെസിലിയൻസിൽ ടെനാസിറ്റി എന്ന് പേരുള്ള ചെറിയ റോവറും അടങ്ങിയിരുന്നു. റെസിലിയൻസിലുള്ള റോവർ ചന്ദ്രനിലെ റെഗോലിത്ത് ശേഖരിക്കുമെന്നാണ് കരുതിയിരുന്നത്. റെസിലിയൻസ് ലാൻഡറിനൊപ്പം ഫയർഫ്‌ലൈ എയ്‌റോസ്‌പേസിൻ്റെ ബ്ലൂ ഗോസ്റ്റ് എന്ന പേടകവും സ്പേസ് എക്സ് ജനുവരി 15-ന് വിക്ഷേപിച്ചിരുന്നു. ചരിത്രത്തിലാദ്യമായായിരുന്നു രണ്ട് ലാൻഡറുകൾ ഒറ്റ വിക്ഷേപണത്തിൽ ബഹിരാകാശത്തേക്ക് അയക്കുന്നത്.

മാർച്ച് രണ്ടിന് ബ്ലൂ ഗോസ്റ്റ് മേർ ക്രിസിയം ഗർത്തത്തിൽ വിജയകരമായി ഇറങ്ങി. ലാൻഡിംഗ് സമ്പൂർണ്ണ വിജയമാക്കുന്ന ആദ്യത്തെ സ്വകാര്യ ചാന്ദ്ര ലാൻഡർ എന്ന നേട്ടം ബ്ലൂ ഗോസ്റ്റ് ലാൻഡർ അന്ന് സ്വന്തമാക്കി. ബ്ലൂ ഗോസ്റ്റ് ചന്ദ്രനിൽ നിന്ന് സൂര്യോദയം അടക്കമുള്ള അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തിയിരുന്നു. സ്വകാര്യ ലാൻഡറുകളെ കരാറടിസ്ഥാനത്തിൽ ചന്ദ്രനിലേക്ക് അയക്കുന്ന നാസയുടെ സി.എൽ.പി.എസ്. (Commercial Lunar Payload Services) പദ്ധതിയുടെ ഭാഗമായാണ് ബ്ലൂ ഗോസ്റ്റും റെസിലിയൻസും സ്പേസ് എക്‌സിൻ്റെ സഹായത്തോടെ നാസ അയച്ചത്.

ജപ്പാൻ്റെ ചാന്ദ്ര ദൗത്യം വീണ്ടും പരാജയപ്പെട്ടതെന്തുകൊണ്ട്? ഈ വാർത്ത ഷെയർ ചെയ്ത് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: Japanese iSpace Resilience lunar mission fails, lander crashes on Moon.

#iSpace #LunarMission #MoonLanding #SpaceFailure #JapanSpace #ResilienceLander

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia