സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള കുട്ടിപ്പട്ടാളത്തിന് ഇന്‍ഫോപാര്‍ക്കിന്റെ പിന്തുണ

 


ADVERTISEMENT

കൊച്ചി: (www.kvartha.com 23.06.2014) സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ സ്‌കൂള്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ച് സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്താനുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ശ്രമങ്ങള്‍ക്ക് ഇന്‍ഫോപാര്‍ക്കിന്റെ സര്‍ഗ്ഗാത്മക പിന്തുണ. സംസ്ഥാനത്തെ സ്‌കൂളുകളില്‍ രൂപീകരിക്കുന്ന 'സ്‌റ്റോപ് സൈബര്‍ ക്രൈം ആര്‍മി'യുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായ 'മിസ്റ്റര്‍ പോയിന്റ'റിനെ ഉപയോഗിച്ച് ഒരു കംപ്യൂട്ടര്‍ ഗെയിം ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഇന്‍ഫോപാര്‍ക്കിലെ ഒരു സ്ഥാപനം.

സ്‌കൂളുകളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം വോളന്റിയര്‍മാരെ സംഘടിപ്പിച്ചാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്‌റ്റോപ് സൈബര്‍ ക്രൈം ആര്‍മിക്കു രൂപംകൊടുത്തിരിക്കുന്നത്. വകുപ്പിന്റെ ഔദ്യോഗിക വിദ്യാഭ്യാസ പങ്കാളിയായ ഓര്‍ഗ്പീപ്പിള്‍ ഇന്‍ഡ്യ ഫൗണ്ടേഷനും അവാന്‍സോ സൈബര്‍ സെക്യൂരിറ്റി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡും ഈ പ്രചരണ പരിപാടിക്ക് ആവശ്യമായ പിന്തുണ നല്‍കുന്നുണ്ട്.

ബാങ്കുകള്‍, ക്ലബ്ബുകള്‍, ലൈബ്രറികള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ തുടങ്ങി തങ്ങളുടെ മേഖലയിലെ പ്രധാന കേന്ദ്രങ്ങളില്‍ സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്താന്‍ 1,00,000 എന്‍എസ്എസ് വോളന്റിയര്‍മാര്‍ക്ക് പരിശീലനം കൊടുക്കുകയാണ് ഈ പ്രചരണ പരിപാടിയിലൂടെ ചെയ്യുന്നത്. ഇന്‍ഫോപാര്‍ക്കിലെ എന്‍ആര്‍ഐ ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള റേകാസ്റ്റ് ടെക്‌നോളജീസ് ആണ് പ്രചരണത്തിനുവേണ്ടിയുള്ള കംപ്യൂട്ടര്‍ ഗെയിം ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്.
സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള കുട്ടിപ്പട്ടാളത്തിന് ഇന്‍ഫോപാര്‍ക്കിന്റെ പിന്തുണ
സൈബര്‍ ക്രൈമുകള്‍ക്കെതിരേയുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കാനുള്ള ഇന്‍ഫോപാര്‍ക്കിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ഈ പരിപാടിക്കുള്ള പിന്തുണയെന്ന് ഇന്‍ഫോപാര്‍ക്ക് സിഇഒ ശ്രീ ഋഷികേശ് നായര്‍ പറഞ്ഞു. ഈ ഡിജിറ്റല്‍ യുഗത്തില്‍ രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വലിയ തോതില്‍ പെരുകുന്നുവെന്നത് ആശങ്കയുളവാക്കുന്ന കാര്യമാണ്. ഇന്റര്‍നെറ്റിനോടുള്ള ആശ്രിതത്വം വളരുന്ന സാഹചര്യത്തില്‍ സംഭവിച്ചേക്കാവുന്ന കുഴപ്പങ്ങളെപ്പറ്റിയും മറ്റും സമൂഹത്തെ ബോധവല്‍ക്കരിക്കുകയാണ് ഇത് തടയാന്‍ ചെയ്യാവുന്ന പ്രധാന കാര്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സമൂഹത്തിന്റെ എല്ലാമേഖലകളിലുമുള്ളവരില്‍ സൈബര്‍ സുരക്ഷിതത്ത്വത്തെപ്പറ്റി ബോധമുണ്ടാക്കുകയാണ് സ്‌റ്റോപ് സൈബര്‍ െ്രെകം ഗെയിം ആപ്ലിക്കേഷന്റെ ലക്ഷ്യമെന്ന്  റേകാസ്റ്റ് ടെക്‌നോളജീസ് സിഇഒ ശ്രീ അഭിഷേക് മോഹന്‍ കെ പറഞ്ഞു. ഇന്‍ഫോപാര്‍ക്കില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഇത് പുറത്തിറക്കി. സംസ്ഥാനനഗരകാര്യ സെക്രട്ടറി  ശ്രീ എപിഎം മുഹമ്മദ് ഹനീഷ് പരിപാടി ഉദ്ഘാടനം ചെയ്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Kochi, Kerala, Business, Info Park, Infopark supports creation of “Stop-Cyber Crime Army” in schools.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia