വാട്ട്‌സ് ആപ്പിലെ നീല ടിക്കില്‍ നിന്ന് എങ്ങനെ രക്ഷ നേടാം

 


ADVERTISEMENT

(www.kvartha.com 17.11.2014) കൈയിലൊരു ആന്‍ഡ്രോയ്ഡ് ഫോണുണ്ടെങ്കില്‍ സോറി ഡിയര്‍, നിന്റെ വാട്ട്‌സ് ആപ്പ് മെസേജ് കണ്ടില്ല എന്ന് ഇനി ആര്‍ക്കും ആരോടും കള്ളം പറയാം. അതിനുള്ള സാങ്കേതികവിദ്യയുമായാണ് വാട്ട്‌സ് ആപ്പിന്റെ പുതിയ വേര്‍ഷന്‍ നമുക്കിടയിലേക്കെത്തുന്നത്.

മറുപടി നല്‍കാന്‍ ഇഷ്ടമില്ലാത്ത വാട്ട്‌സ് ആപ്പ് മെസേജ് ഓപ്പണ്‍ ചെയ്ത് ആപ്പിലാകുന്നവര്‍ക്ക് ഇനി ആശ്വസിക്കാം. മെസേജ് അയച്ചവര്‍ക്ക് അത് വായിച്ചതിന് തെളിവായി നീല ടീക്കുകള്‍ കിട്ടികാണുമല്ലോ എന്നോര്‍ത്ത് ഇനി തലയില്‍ കൈവയ്‌ക്കേണ്ടി വരില്ല. നമുക്ക് വാട്‌സ്ആപ്പ് മെസേജ് വായിച്ചിട്ടില്ലായെന്ന കള്ളം ഭയമേതുമില്ലാതെ ആവര്‍ത്തിക്കാം, മെസേജ് മറുപടി നല്‍കാതെ തിരസ്‌ക്കരിക്കുകയും ചെയ്യാം. അങ്ങനെ മെസേജ് ലഭിച്ചതും വായിച്ചതുമറിയിക്കാതെ നമുക്ക് മാന്യന്മാരാകാം.

വാട്ട്‌സ് ആപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 2.11.444 ലാണ് ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. ഈ സൗകര്യം പ്രവര്‍ത്തിപ്പിക്കുന്നതിനായി ആന്‍ഡ്രോയ്ഡ് ഫോണില്‍ നിന്ന്  വാട്ട്‌സ് ആപ്പ് Settings ല്‍ പോയി privacy യില്‍ ക്ലിക്ക് ചെയ്ത് disable the 'Read Read receipts' എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ നീല നിറത്തിലുള്ള ബ്ലൂ ടിക്കില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കും.

ഏറ്റവും പുതിയ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ ഈ സൗകര്യം ലഭ്യമാകൂ.

  1. Download the latest version 2.11.444) WhatsApp apk from the official website.
  2. On your Android phone, go to Settings > Security > Check Unknown sources, to enable installing apps from outside Google Play. Note that the exact path to the setting can vary depending on your device manufacturer and Android version - the important thing to note is that you enable installing apps from unknown sources.
  3. Open the apk on your Android phone. This will install the latest version of the app on your device.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

വാട്ട്‌സ് ആപ്പിലെ നീല ടിക്കില്‍ നിന്ന് എങ്ങനെ രക്ഷ നേടാം


Keywords : Social Network, Technology, World, WhatsApp, Message, Read, How to Remove WhatsApp Blue Ticks aka Read Receipts. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia