ഡ്രൈവര്‍ ഓടിച്ച ഗൂഗിള്‍ കാര്‍ അപകടത്തില്‍പെട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജക്കാര്‍ത്ത: ഗൂഗിളിന്റെ റോബോകാര്‍ അപകടത്തില്‍പെട്ടു. ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ പദ്ധതിക്കായി ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ വെച്ചായിരുന്നു അപകടം.

ബസിലിടിച്ച് നിയന്ത്രണം വിട്ട കാര്‍ മറ്റൊരു ബസിലും ട്രക്കിലും ഇടിക്കുകയായിരുന്നു. അപകട സമയത്ത് കാറിനുള്ളില്‍ ഡ്രൈവര്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തെക്കുറിച്ച് ഗൂഗിള്‍ കാര്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡ്രൈവര്‍ ഓടിച്ച ഗൂഗിള്‍ കാര്‍ അപകടത്തില്‍പെട്ടു

ഡ്രൈവറില്ലാതെ 30,000 കിലോമീറ്റര്‍ സഞ്ചരിക്കുമെന്ന പ്രത്യേകതയുള്ള ഗൂഗിള്‍ കാര്‍ ഡ്രൈവര്‍ ഉണ്ടായിരുന്നിട്ടുകൂടിയാണ് അപകടത്തില്‍ പെട്ടത്. 2011 ല്‍ അമേരിക്കയില്‍ ആദ്യ പരീക്ഷണ ഓട്ടം നടത്തിയ ഗൂഗിള്‍ കാര്‍ വിജയകരമായിരുന്നു.

ഡ്രൈവര്‍ ഓടിച്ച ഗൂഗിള്‍ കാര്‍ അപകടത്തില്‍പെട്ടു

പരീക്ഷണ ഓട്ടങ്ങളുടെ ആദ്യ ഘട്ടങ്ങളില്‍ വിജയിച്ച ഗൂഗിള്‍ കാര്‍ ലോകത്തെ ആദ്യത്തെ ഡ്രൈവറില്ലാത്ത കാര്‍ എന്ന ഖ്യാതിയും സ്വന്തം പേരിലാക്കിയിരുന്നു. ഗൂഗിളിന്റെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ക്യാമറകളും റഡാറുകളും ഉള്‍പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യകളാണ് റോബോ കാറില്‍ ഉള്ളത്.

Related News: 
വരുന്നൂ, ഗൂഗിളിന്റെ റോബോ കാര്‍

Keywords : London, Google, Car, Technology, Plans, Accident, Robot cab, Driver, Road, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Google Street View car in accident. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia