ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലണ്ടന്‍: അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യാ രംഗത്ത് പുത്തന്‍ കണ്ടുപിടുത്തവുമായി ഇന്റര്‍നെറ്റ് രംഗത്തെ ഭീമന്മാരായ ഗൂഗിളിന്റെ ഡ്രൈവറില്ലാത്ത റോബോ കാര്‍ രംഗത്തുവരുന്നു. 2010 ല്‍ ആദ്യ പരീക്ഷണങ്ങള്‍ നടത്തിയ ഗൂഗിള്‍ അടുത്തവര്‍ഷത്തോടെ റോബോ കാര്‍ വിപണിയിലെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് പങ്കുവെയ്ക്കുന്നത്.
ഇതിന്റെ അണിയറ പ്രവര്‍ത്തനം തകൃതിയായി നടക്കുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. അമേരിക്കയില്‍ ഇത്തരം കാറുകളുടെ പരീക്ഷണ ഓട്ടം നടത്തുന്നതായും, ഇത് വിജയമായിരുന്നുവെന്നും ഗൂഗിള്‍ അധികൃതര്‍ അവകാശപ്പെടുന്നു. ഗൂഗിളിന്റെ സോഫ്റ്റ്വെയര് ഉപയോഗിച്ച് ക്യാമറകളും റഡാറുകളും ഉള്‍പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യകളാണ് റോബോ കാറില്‍ പരീക്ഷിക്കുന്നത്. ഗൂഗിളിന്റെ സ്ഥാപകരിലൊരാളായ സെര്‍ജി ബ്രിന്‍ മേല്‍നോട്ടം വഹിക്കുന്ന ഗൂഗിള്‍ എക്സ് ലാബിനാണ് റോബോ കാറിന്റെ നിര്‍മാണ ചുമതല.
നേരത്തെ ടൊയോട്ട പ്രിയസ്, ലെക്സസ് ആര്.എക്സ് എന്നീ കാറുകളില്‍ റോബോ ഡ്രൈവിംഗ് ഗൂഗിള്‍ പരീക്ഷിച്ചിരുന്നു. മറ്റുകാര് നിര്‍മാതാക്കളുമായി സഹകരിച്ചാണ് ഗൂഗിള്‍ റോബോ കാറെന്ന പുത്തന്‍ ആശയം യാഥാര്‍ത്ഥ്യമാക്കുന്നത്. എന്നാല്‍ ഗൂഗിളിന്റെ കാര്‍ നിര്‍മാണ രംഗത്തേക്കുള്ള പ്രവേശനം ആശങ്കയോടെ വിലയിരുത്തുന്ന പ്രമുഖ കാര്‍ നിര്‍മാണ കമ്പനികള്‍ ഗൂഗിളുമായി സഹകരിക്കേണ്ട എന്ന നിലപാട് സ്വീകരിച്ചേക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതേസമയം ജര്‍മന്‍ കമ്പനിയായ കോണ്ടിനെന്റലുമായി ഗൂഗിള്‍ കരാറില്‍ ഒപ്പിട്ടതായി ഒരു ജര്‍മന്‍ പത്രം റിപോര്‍ട്ടു ചെയ്തു.
Also Read:
മക്കള്‍ക്ക് ഭക്ഷണം നല്കിയ ശേഷം കാണാതായ വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍

Keywords : London, Google, Car, Technology, Plans, Robot cab, Driver, Road, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.