ആത്മഹത്യ തടയാനും ഫെയ്‌സ്ബുക്ക്

 


ADVERTISEMENT

ന്യൂയോര്‍ക്ക്: (www.kvartha.com 09.03.2015) ഫെയ്‌സ്ബുക്ക് തങ്ങള്‍ അവതരിപ്പിക്കുന്ന പുതിയ ഫീച്ചറിലൂടെ സുഹൃത്തുക്കളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന അവകാശവാദവുമായി രംഗത്തേക്ക്. ഒരു ഫെയ്‌സ്ബുക് സുഹൃത്ത് ആത്മഹത്യാ സൂചനകളുള്ള ഒരു പോസ്റ്റ് ഇടുകയാണെങ്കില്‍ യൂസറിന് അത് റിപോര്‍ട്ട് ചെയ്യാന്‍ സാധിക്കും. ഉടന്‍ തന്നെ മറ്റ് സുഹൃത്തുക്കളുമായോ സൂയിസൈഡ് ഹെല്‍പ് ലൈനുമായോ ബന്ധപ്പെടുന്നതിനുള്ള അവസരം ഫെയ്‌സ്ബുക് ഒരുക്കിത്തരും.

മാനസികാരോഗ്യ സംഘടനകളായ ഫോര്‍ഫ്രന്റ്, നൌ മാറ്റെഴ്‌സ് നൌ, നാഷണല്‍ സൂയിസൈഡ് പ്രിവെന്‍ഷന്‍ ലൈഫ് ലൈന്‍, സേവ് ഡോട്ട് ഓആര്‍ജി തുടങ്ങിയവയുമായി സഹകരിച്ചു കൊണ്ടാണ് ഫെയ്‌സ്ബുക്ക് ഈ സംരംഭം ഒരുക്കിയിരിക്കുന്നത്.

'എത്രയധികം ആളുകളുമായി ബന്ധപ്പെടാന്‍ കഴിയുന്നുവോ അത്രയധികം ആളുകള്‍ക്ക് സുരക്ഷയൊരുക്കാനും നമുക്ക് കഴിയുമെന്ന്!' ഫെയ്‌സ്ബുക്ക് പ്രോഡകറ്റ് മാനേജരായ റോബ് ബോയിലും കമ്മ്യൂണിറ്റി ഓപറേഷന്‍സ് സേഫ്റ്റി സ്‌പെഷ്യലിസ്റ്റ് നിക്കോളെ സ്‌ട്ടൌബ്ലിയും ഫെയ്‌സ്ബുക്ക്  പോസ്റ്റിലൂടെ അറിയിച്ചു.

ആത്മഹത്യ തടയുന്നതിന് വേണ്ടി 2011ല്‍ തന്നെ ഫെയ്‌സ്ബുക്ക് ഒരു സംരംഭവുമായി രംഗത്ത് വന്നിരുന്നെങ്കിലും റിപോര്‍ട്ട് ചെയ്യുന്നതിന് വേണ്ടി പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് അല്ലെങ്കില്‍ ലിങ്ക് ആവശ്യമായിരുന്നതിനാല്‍ അത് പ്രതീക്ഷിച്ച വിജയം നേടിയില്ല. ഈ പോരായ്മകലെല്ലാം പരിഹരിച്ചു കൊണ്ടാണ് ഫെയ്‌സ്ബുക്ക് തങ്ങളുടെ പുതിയ ഫീച്ചറുമായി രംഗത്ത് വന്നിരിക്കുന്നത്.

നിലവില്‍ വളരെ കുറച്ചു ഉപഭോക്താക്കള്‍ക്ക് മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകുള്ളൂവെങ്കിലും താമസിയാതെ തന്നെ ലോകമെമ്പാടും ഇത് ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഫെയ്‌സ്ബുക്ക്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

ആത്മഹത്യ തടയാനും ഫെയ്‌സ്ബുക്ക്

SUMMARY: Facebook introduces a new feature to prevent friends from suicide attacks.

Keywords : Facebook, suicide, Forefront, Now Matters Now, National Suicide Prevention Lifeline, Save.org, Technology, Facebook Launches Suicide Prevention Tool.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia