ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 17.05.2014) തരംഗമായി മാറിയ മോഡിയുടെയും ബി.ജെ.പിയുടെയും വിജയം ഫേസ്ബുക്കും വാട്ട്‌സ് ആപ്പും ആഘോഷിച്ചു. കരുത്തനായ മോഡി മന്‍മോഹന്‍ സിംഗിനെ ഗോധയില്‍ ഇടിച്ചുവീഴ്ത്തുന്നതുള്‍പെടെയുള്ള രസകരമായ മുഹൂര്‍ത്തങ്ങള്‍ ഫോട്ടോഷോപ്പ് വികൃതിയിലൂടെ ഉള്‍പെടുത്തിയാണ് പലരും മോഡിയുടെ വിജയം ഇന്റര്‍നെറ്റില്‍ ആഘോഷമാക്കിയത്.
പെട്ടിയും തൂക്കി പാകിസ്ഥാനിലേക്ക് വിമാനം പറക്കുന്നതാണ് ഒരുവാട്ട്‌സ് ഗ്രൂപ്പിന്റെ ഐക്കണ്‍. വര്‍ഗീയത പരത്തുന്ന രീതിയിലുള്ള നിരവധി പോസ്റ്റുകള്‍ ഇത്തരത്തില്‍ ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പിലും നിറഞ്ഞു. ഇതുവരെ കടുത്ത മോഡി വിരുദ്ധത പ്രകടിപ്പിച്ച ഗ്രൂപ്പുകള്‍ പോലും മോഡിയുടെ വിജയം അംഗീകരിച്ചു കൊണ്ട് ഗ്രൂപ്പ് ഐക്കണുകള്‍ അദ്ദേഹത്തിന് അനുകൂലമാക്കി മാറ്റി. തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ദിവസം ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ടതും മോഡിയുടെ വിജയമായിരുന്നു.
പുതിയ വോട്ടര്‍മാരില്‍ ഭൂരിഭാഗവും തങ്ങളെ പിന്തുണച്ചുവെന്ന് ബി.ജെ.പി അവകാശപ്പെടുന്നുണ്ട്. ഇത് ഫേസ്ബുക്കിലും പ്രതിഫലിച്ചു. തിരഞ്ഞെടുപ്പ് പ്രചരണ കാലത്ത് സോഷ്യല്‍ മീഡിയകള്‍ വഴിയുള്ള പ്രചരണത്തില്‍ മുന്നിട്ട് നിന്നതും ബി.ജെ.പിയായിരുന്നു. കേരളത്തില്‍ സി.പി.എമ്മിനെ വിമര്‍ശിച്ചു കൊണ്ടുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയകളില്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടു. എന്‍.കെ പ്രേമചന്ദ്രന്‍ പി.ബി. അംഗം എം.എ ബേബിയെ മലര്‍ത്തിയടിച്ചതാണ് ശ്രദ്ധേയമായ ചര്‍ച്ച.
ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ പരാജയം ബി.ജെ.പി അനുകൂലികള്‍ കാര്യമായി തന്നെ ആഘോഷിച്ചു. രാഹുല്‍ ഗാന്ധിക്ക് നേരെയായിരുന്നു പ്രധാന വിമര്‍ശനം. ഇനി മോഡിയെ തടുക്കാന്‍ പ്രിയങ്കാ ഗാന്ധിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ് അനുകൂലികളായ പലരും മുന്നോട്ട് വെച്ചത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Kochi, Facebook, Election-2014, Kerala, Technology, Whatsapp, CPM, BJP.
പെട്ടിയും തൂക്കി പാകിസ്ഥാനിലേക്ക് വിമാനം പറക്കുന്നതാണ് ഒരുവാട്ട്‌സ് ഗ്രൂപ്പിന്റെ ഐക്കണ്‍. വര്‍ഗീയത പരത്തുന്ന രീതിയിലുള്ള നിരവധി പോസ്റ്റുകള്‍ ഇത്തരത്തില്‍ ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പിലും നിറഞ്ഞു. ഇതുവരെ കടുത്ത മോഡി വിരുദ്ധത പ്രകടിപ്പിച്ച ഗ്രൂപ്പുകള്‍ പോലും മോഡിയുടെ വിജയം അംഗീകരിച്ചു കൊണ്ട് ഗ്രൂപ്പ് ഐക്കണുകള്‍ അദ്ദേഹത്തിന് അനുകൂലമാക്കി മാറ്റി. തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ദിവസം ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ടതും മോഡിയുടെ വിജയമായിരുന്നു.
ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ പരാജയം ബി.ജെ.പി അനുകൂലികള്‍ കാര്യമായി തന്നെ ആഘോഷിച്ചു. രാഹുല്‍ ഗാന്ധിക്ക് നേരെയായിരുന്നു പ്രധാന വിമര്‍ശനം. ഇനി മോഡിയെ തടുക്കാന്‍ പ്രിയങ്കാ ഗാന്ധിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ് അനുകൂലികളായ പലരും മുന്നോട്ട് വെച്ചത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Kochi, Facebook, Election-2014, Kerala, Technology, Whatsapp, CPM, BJP.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.