പൊതുആവശ്യങ്ങള്‍ വിദൂരങ്ങളിലേക്ക് അതിവേഗത്തില്‍; യുപിയില്‍ ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു; ജീവന് രക്ഷാ മരുന്നുകള്‍, വാക്സിനുകള്‍, മറ്റ് അവശ്യവസ്തുക്കള്‍ തുടങ്ങിയ ലഭ്യമാക്കല്‍ ലക്ഷ്യം
Feb 18, 2022, 10:40 IST
ADVERTISEMENT
ലക്നൗ: (www.kvartha.com 18.02.2022) ജീവന് രക്ഷാ മരുന്നുകള്‍, വാക്സിനുകള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ വിദൂര പ്രദേശങ്ങളിലേക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ എത്തിക്കുന്നത് പോലുള്ള മികച്ച പൊതു സേവനങ്ങള്‍ക്കായി യുപിയില്‍ ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. അഗ്നിരക്ഷാ പ്രവര്‍ത്തനങ്ങള്‍, ജിയോ മാപിംഗ്, കാര്‍ഷിക, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്ക് ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നാണ് റിപോര്‍ട്. ആഭ്യന്തര വകുപ്പ് വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പൊലീസിലും മറ്റ് വകുപ്പുകളിലും ഡ്രോണ്‍ സാങ്കേതികവിദ്യയുടെ പ്രായോഗികവും എളുപ്പവുമായ ഉപയോഗത്തിനായി ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രടറി (എസിഎസ്), അവനീഷ് അവസ്തി, എസിഎസ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് അരവിന്ദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ലക്നൗവിലെ യുപി പൊലീസ് ആസ്ഥാനത്ത് ശില്പശാല നടത്തി. പൊലീസ് വകുപ്പിന് പുറമെ സംസ്ഥാനത്തെ മറ്റ് വകുപ്പുകളിലും ഡ്രോണ്‍ സാങ്കേതികവിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും.
ഡ്രോണ്‍ നിര്‍മാണ-ഉപയോഗ മേഖലയിലെ നിരവധി കംപനികളുടെ പ്രതിനിധികള്‍ ശില്പശാലശാലയില് സജീവമായി പങ്കെടുത്തതായി വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഡ്രോണുകളുടെ നിയന്ത്രണം, നിര്‍മാണം, പരിശീലനം എന്നിവയ്ക്കുള്ള മാനദണ്ഡങ്ങള്‍ രൂപീകരിക്കാന്‍ സംസ്ഥാന സര്‍കാര്‍ ഇതിനകം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
Keywords: Lucknow, News, National, Technology, Drone, UP, Uttar Pradesh, Drone technology to be used for traffic management on UP’s expressways.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

