ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ ദൗത്യം; ചന്ദ്രയാന്‍ 2 ജൂലൈയില്‍ വിക്ഷേപിക്കും

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 02.05.2019) ഐ.എസ്.ആര്‍.ഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ ദൗത്യമായി കാണുന്ന ചന്ദ്രയാന്‍ 2 ജൂലൈയില്‍ വിക്ഷേപിക്കും. ഇന്ത്യയുടെ രണ്ടാമത് ചാന്ദ്രദൗത്യം എന്ന അഭിമാന നിമിഷത്തിനായി കാത്തിരിക്കുകയാണ്. സെപ്തംബര്‍ ആറിന് ചന്ദ്രനില്‍ ഇറങ്ങാന്‍ സാധിക്കുന്ന വിധത്തില്‍ ജൂലായ് 9നും 16നും ഇടയില്‍ വിക്ഷേപണം നടക്കുമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി.

ഈ പര്യവേഷണത്തിനായി ഉപയോഗിക്കുന്നത് ജിഎസ്എല്‍വി ശ്രേണിയിലെ ഏറ്റവും കൂടുതല്‍ വികസിപ്പിച്ച റോക്കറ്റായ മാര്‍ക് ത്രീ റോക്കറ്റാണ്. ചന്ദ്രയാന്‍ 2 ദൗത്യത്തിന് ആകെ 800 കോടി രൂപയാണ് ചിലവ്. ഇതില്‍ 200 കോടി രൂപയും വിക്ഷേപണത്തിനുള്ളതാണ്. ഉപഗ്രഹത്തിനുള്ള ചിലവ് 600 കോടി രൂപയാണ്.

ചന്ദ്രയാന്‍ 1 ദൗത്യത്തിന്റെ നിര്‍ണായക സംഭാവനകളുടെ തുടര്‍ച്ചയാണ് ചന്ദ്രയാന്‍ 2ല്‍ രാജ്യം ലക്ഷ്യമിടുന്നത്. ചന്ദ്രനില്‍ വെള്ളം, ടൈറ്റാനിയം, കാല്‍സ്യം, മഗ്‌നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നീ ലോഹങ്ങളുടെ സാന്നിധ്യം, ചന്ദ്രന്‍ ഒരുകാലത്തു പൂര്‍ണമായും ഉരുകിയ അവസ്ഥയിലായിരുന്നു എന്നുള്ള മാഗ്മ ഓഷന്‍ ഹൈപ്പോത്തിസിസിന്റെ സ്ഥിരീകരണം എന്നിവയെല്ലാം ചന്ദ്രയാന്‍ 1 ദൗത്യത്തിന്റെ നിര്‍ണായക സംഭാവനയാണ്.

ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ ദൗത്യം; ചന്ദ്രയാന്‍ 2 ജൂലൈയില്‍ വിക്ഷേപിക്കും

ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള വിക്ഷേപണത്തിന് ശേഷം ഓര്‍ബിറ്റര്‍ ചന്ദ്രന് 100 കിലോമീറ്റര്‍ മുകളിലുള്ള ഭ്രമണപഥത്തിലെത്തും. തുടര്‍ന്ന് റോവര്‍ ഉള്‍പ്പെടെയുള്ള 'വിക്രം' ലാന്‍ഡര്‍ മൊഡ്യൂള്‍ വിട്ടുമാറി ചന്ദ്രോപരിതലത്തിലേക്ക് പറന്ന് ഇറങ്ങും. ചന്ദ്രനില്‍ എത്തിയശേഷം ലാന്‍ഡറില്‍ നിന്ന് റോവര്‍ വേര്‍പെട്ട് ഉപരിതലത്തിലേക്കിറങ്ങി പര്യവേക്ഷണം നടത്തും. ചന്ദ്രയാന്‍ 2 ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍, പര്യവേഷണം നടത്തുന്ന റോവര്‍ കൂടി ഉള്‍പ്പെടുന്നതാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Chandrayaan-2 to be launched in July, New Delhi, News, National, Technology, ISRO.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia