ഇന്റര്‍നെറ്റില്ലാതെ സൗജന്യ വോയിസ് കോള്‍ ഇന്ത്യയിലും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബാംഗ്ലൂര്‍: ഇന്റര്‍നെറ്റില്ലാതെ സൗജന്യ വോയിസ് കോള്‍ ഇന്ത്യയിലും ആരംഭിച്ചു. ബാംഗ്ലൂരിലെ മൂന്ന് യുവ എഞ്ചിനീയര്‍മാരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഏതൊരു മൊബൈല്‍ ഉപയോക്താവിനും സൗജന്യമായി വിളിക്കാവുന്ന സംവിധാനമാണിത്. ഫ്രികോള്‍ എന്നാണ് ഈ സേവനത്തിന് യഷാസ് സി ശേഖര്‍, വിജയകുമാര്‍ ഉമാലുതി, സന്ദേശ് ഇ എന്നിവര്‍ നല്‍കിയിരിക്കുന്ന പേര്. കഴിഞ്ഞയാഴ്ച മുതലാണ് ഫ്രീകോള്‍ സംവിധാനം ആരംഭിച്ചത്. എന്നാല്‍ ഇപ്പോഴും ഇത് പരീക്ഷണാടിസ്ഥാനത്തിലാണ് ഉപയോഗിക്കുന്നത്.

ഇന്റര്‍നെറ്റില്ലാതെ സൗജന്യ വോയിസ് കോള്‍ ഇന്ത്യയിലുംതാഴെ പറയുന്ന രീതിയിലാണ് ഫ്രീകോള്‍ സംവിധാനം ലഭ്യമാകുന്നത്.
1. ആദ്യം 08049202060 എന്ന നമ്പറിലേയ്ക്ക് വിളിക്കുക.

2. ശേഷം നിങ്ങള്‍ക്ക് ഒരു കോള്‍ വരുന്നതായിരിക്കും.

3. ആ കോള്‍ അറ്റന്റ് ചെയ്യുക. എന്നിട്ട് നിങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍ ഏതാണോ അത് ഡയല്‍ ചെയ്യുക. അപ്പോള്‍ നിങ്ങള്‍ക്ക് ആ നമ്പറിലുള്ള ആളുമായി സംസാരിക്കാന്‍ കഴിയും.

12 മിനിറ്റ് വരെയാണ് ഈ രീതിയില്‍ സംസാരിക്കാനാവുക. ഒരു സംഭാഷണവും റെക്കോര്‍ഡ് ചെയ്യപ്പെടില്ലെന്നും ഫ്രീകോളിന്റെ ഉപജ്ഞാതാക്കളായ മൂവര്‍ സംഘം ഉറപ്പ് നല്‍കുന്നു.

ചൊവ്വാഴ്ച 08067683693 എന്ന നമ്പര്‍ കൂടി ഫ്രീകോളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതലായി വരുന്ന ഉപഭോക്താക്കളെ പരിഗണിക്കാനായിട്ടാണിത്. ഒരു സെക്കന്റില്‍ 20,000 കോളുകള്‍ വരെ ഈ നമ്പറിലൂടെ കടന്നുപോകും.

എല്ലാ രണ്ട് മിനിറ്റിനുമിടയിലുണ്ടാകുന്ന 10 സെക്കന്റ് ഓഡിയോ പരസ്യത്തിലൂടെയാണ് ഫ്രീകോളിന്റെ ഉപജ്ഞാതാക്കള്‍ക്ക് വരുമാനം ലഭിക്കുന്നത്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഓരോ ദിവസവും മൂന്ന് മിനിട്ട് സൗജന്യ കോളാണ് ലഭിക്കുക. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് 12 മിനിട്ട് കോള്‍ ചെയ്യാം. ഒരു ഘട്ടം കഴിഞ്ഞാല്‍ രജിസ്റ്റേര്‍ഡ് ഉപഭോക്താക്കള്‍ക്ക് സമയപരിധിയില്ലാതെ സൗജന്യ കോളുകള്‍ ലഭിക്കുന്നതായിരിക്കും.

SUMMARY: Bangalore: Three Bangalore techies Yashas C Shekar, Vijaykumar Umaluti and Sandesh E have introduced a novel concept wherein any mobile user would be able to make free calls, even without Internet.

Keywords: Free voice call, FreeKall, Bangalore techies, Internet, Mobile users,

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia