ടിക് ടോക് നിരോധിക്കണം; പോണോഗ്രാഫിയെ പ്രോത്സാഹിപ്പിക്കുന്ന ആപ്പാണെന്ന് മദ്രാസ് ഹൈക്കോടതി
Apr 4, 2019, 12:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com 04.04.2019) ടിക് ടോക് പോണോഗ്രാഫിയെ പ്രോത്സാഹിപ്പിക്കുന്ന ആപ്പാണെന്ന് മദ്രാസ് ഹൈക്കോടതി. ഉപയോക്താവിന് ചെറിയ വീഡിയോകള്‍ പങ്കുവയ്ക്കാന്‍ സാധിക്കുന്ന ആപ്പായ ടിക് ടോക് നിരോധിക്കണമെന്ന് കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് ഇപ്പോള്‍ പുതിയ ഓഡര്‍ ഇറക്കിയത്. ടിക് ടോക്ക് വീഡിയോകള്‍ മാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത് നിര്‍ത്തണമെന്നും ഈ ഉത്തരവില്‍ പറയുന്നു.
ഇന്ത്യയില്‍ 54 ദശലക്ഷം സജീവ അംഗങ്ങളാണ് ടിക് ടോക്കിന് ഉള്ളതെന്നാണ് കണക്ക്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള വഴിയാണ് ടിക് ടോക് ഒരുക്കുന്നതെന്ന് സാമൂഹ്യ പ്രവര്‍ത്തകനും അഭിഭാഷകനുമായ മുത്തു കുമാര്‍ നല്കിയ ഹര്‍ജിയില്‍ ആരോപിക്കുന്നു. പോണോഗ്രാഫി, സാംസ്കാരിക തകര്‍ച്ച, ശിശു പീഢനം, ആത്മഹത്യ തുടങ്ങിയവയ്ക്കും ടിക് ടോക് കാരണമാകുന്നു എന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
കേസ് പരിഗണിച്ച ജഡ്ജിമാര്‍ എന്‍ കിരുബാക്കരന്‍, എസ്എസ് സുന്ദര്‍ എന്നിവര്‍ ഏപ്രില്‍ 16ന് മുന്‍പ് നിരോധനവുമായി ബന്ധപ്പെട്ട നടപടികള്‍ സംബന്ധിച്ച് കോടതിയെ അറിയിക്കാന്‍ നിര്‍ദേശിച്ചു. തമിഴ്നാട് നിയമസഭ ടിക് ടോക് നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് നേരത്തെ പ്രമേയം പാസാക്കിയിരുന്നു. കോടതി ഓഡര്‍ കണ്ടശേഷം വേണ്ട നടപടികള്‍ സ്വീകരിക്കും എന്നാണ് ടിക് ടോക് വക്താവ് അറിയിച്ചത്.
Keywords: Ban TikTok, It's "Encouraging Pornography": Madras High Court To Centre, chennai, News, National, Technology, Court, Case, Social Network.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.