ഡീസല്‍ ബൈക്കുകള്‍ വിപിണിയില്‍ എത്താത്തത് എന്തുകൊണ്ട്? നിങ്ങള്‍ അറിയണം ഈ കാരണങ്ങള്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com 22.06.2019) പൊട്രോളിന്റെ വില ഡീസലിനെക്കാള്‍ കുതിച്ചുയരുകയാണ്. എന്നാലോ ഡീസല്‍ ബൈക്കുകള്‍ വിപണിക്ക് ഇന്നും അന്യമാണ്. പൊട്രോളിന്റെ വില കുതിച്ചുയരുന്ന ഈ അവസരത്തില്‍ പലരും ചിന്തിച്ചിട്ടുണ്ടാവും ഡീസല്‍ ബൈക്കുകള്‍ വിപിണിയില്‍ എത്താതിരിക്കുന്നത് എന്തുകൊണ്ടാണെന്ന്. മുമ്പ് റോയല്‍ എന്‍ഫീല്‍ഡിന്റെ ഡീസല്‍ ബുള്ളറ്റുകള്‍ വിപണിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഡീസല്‍ ബൈക്കുകള്‍ വിപണിയില്‍ എത്തിട്ടില്ല. ഇതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്.

ഒന്നാമത്തെ കാരണം ഉയര്‍ന്ന കമ്പ്രഷന്‍ അനുപാതമാണ്. പെട്രോള്‍ എഞ്ചിനുകളെക്കാള്‍ ഉയര്‍ന്ന കമ്പ്രഷന്‍ അനുപാതമാണ് ഡീസല്‍ എഞ്ചിനുകള്‍ക്കുള്ളത്. പെട്രോള്‍ എഞ്ചിനില്‍ 11:1 അനുപാതത്തിലാണ് കമ്പ്രഷന്‍ നടക്കുന്നതെങ്കില്‍ ഡീസല്‍ എഞ്ചിനില്‍ കമ്പ്രഷന്‍ അനുപാതം 15:1 മുതല്‍ 20:1 എന്ന നിരക്കിലും ആണ്.

ഡീസല്‍ ബൈക്കുകള്‍ വിപിണിയില്‍ എത്താത്തത് എന്തുകൊണ്ട്? നിങ്ങള്‍ അറിയണം ഈ കാരണങ്ങള്‍

ഭാരമാണ് രണ്ടാമത്തെ കാരണം. ഉയര്‍ന്ന കമ്പ്രഷന്‍ അനുപാതം കൈകാര്യം ചെയ്യാന്‍ ഭാരവും വലുപ്പവുമേറിയ ലോഹഘടകങ്ങള്‍ ഡീസല്‍ എഞ്ചിന്റെ ഭാഗമാക്കും. അതിനാല്‍ പെട്രോള്‍ എഞ്ചിനെക്കാള്‍ ഡീസല്‍ എഞ്ചിനാണ് ഭാരം വര്‍ദ്ധിക്കുന്നത്.

വിറയലാണ് മൂന്നാമതായിട്ടുള്ള കാരണം. കൂടുതല്‍ ശബ്ദവും വിറയലും ഡീസല്‍ എഞ്ചിന്‍ പുറപ്പെടുവിക്കും. ഉയര്‍ന്ന കമ്പ്രഷന്‍ അനുപാതം കാരണമാണിത്.

വിലയാണ് മറ്റൊരു പ്രാധാനകാരണം. ഡീസല്‍ എഞ്ചിനുകള്‍ക്ക് താരതമ്യേന വില കൂടുതാണ്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ തമ്മില്‍ കുറഞ്ഞത് 50,000 രൂപയുടെയെങ്കിലും വില വ്യത്യാസമുണ്ടാകുമെന്നതിനാല്‍ ഇത് പ്രായോഗികമായിരിക്കില്ല.

അഞ്ചാമതായിട്ടുള്ള കാരണം മലിനീകരണമാണ്. പെട്രോള്‍ എഞ്ചിനുകളെ അപേക്ഷിച്ച് ഡീസല്‍ എഞ്ചിനുകള്‍ കൂടുതല്‍ പരിസര മലിനീകരണം സൃഷ്ടിക്കുന്നു. പെട്രോള്‍ എഞ്ചിനുകളെക്കാള്‍ ഏകദേശം 13 ശതമാനം കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് മൂന്ന് ലിറ്റര്‍ ഇന്ധനത്തില്‍ നിന്നും ഡീസല്‍ എഞ്ചിന്‍ പുറന്തള്ളുന്നു.

കുറഞ്ഞ എഞ്ചിന്‍ വേഗതയാണ് മറ്റൊരു കാരണം. മികച്ച ടോര്‍ഖ് ഉല്‍പ്പാദിപ്പിക്കുമെങ്കിലും പെട്രോള്‍ എഞ്ചിനേക്കാള്‍ ആര്‍പിഎം കുറവാണ് ഡീസല്‍ എഞ്ചിനുകള്‍ക്ക്. അതിനാല്‍ വേഗത കുറയുന്നു.

മറ്റൊരു കാരണം അറ്റകുറ്റപ്പണിയാണ്. ഉയര്‍ന്ന സമര്‍ദത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഡീസല്‍ എഞ്ചിനുകള്‍ക്ക് തുടരെ അറ്റകുറ്റപ്പണികള്‍ ആവശ്യമാണ്. തകരാറുകളുടെ തോത് കുറയ്ക്കുന്നതിന് ഓരോ 5,000 കിലോമീറ്ററിലും ഡീസല്‍ എഞ്ചിനില്‍ ഓയില്‍ മാറ്റേണ്ടതായി വരും. അതേസമയം പെട്രോള്‍ എഞ്ചിനുകളില്‍ 10,000 കിലോമീറ്റര്‍ പിന്നിടുമ്പോള്‍ ഓയില്‍ മാറ്റിയാല്‍ മതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kochi, News, Kerala, Technology, bike, diesel, Petrol Price, Are there any diesel bikes in the market now
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia