ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ശ്രീനഗര്‍: (www.kvartha.com 21.06.2021) കശ്മീരിലെ 15 സ്റ്റേഷനുകളിലും വൈ-ഫൈ സ്ഥാപിച്ചതായി റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍. ഇനിമുതല്‍ റെയില്‍വെയുടെ റെയില്വയര് വൈ-ഫൈ ജമ്മു കശ്മീരിലെ എല്ലാ സ്റ്റേഷനുകളിലും ലഭ്യമാക്കും. ലോക വൈ-ഫൈ ദിനത്തില്‍ ശ്രീനഗര്‍ അടക്കം കശ്മീര്‍ താഴ്വരയിലെ 14 സ്റ്റേഷനുകളും ലോകത്തെ ഏറ്റവും വലിയ സംയോജിത പബ്ലിക് വൈഫൈ നെറ്റ്വര്‍ക്കുകളുടെ ഭാഗമായി മാറിയെന്ന് പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്നും രാജ്യത്തൊട്ടാകെ 6000ത്തില്‍ അധികം സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന നെറ്റ് വര്‍കാണിതെന്നും മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
റെയില്‍ടെല്‍ കോര്പറേഷന് ഓഫ് ഇന്‍ഡ്യ ലിമിറ്റഡുമായി സഹകരിച്ച് ഇന്‍ഡ്യന്‍ റെയില്‍വെ രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും അതിവേഗ വൈ-ഫൈ എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Srinagar, News, National, Technology, Railway, Minister, WiFi, All 15 stations in Kashmir now WiFi-ready, announces Railways
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

