ഇതാണ് കള്ളക്കടത്ത്! വിപണിയിലെത്തുന്നതിന് മുന്‍പേ 182 ഐഫോണ്‍ 6s, 6s പ്ലസും ഇന്ത്യയിലേയ്ക്ക്; ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ 7 പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 04.10.2015) ആപ്പിള്‍ ഐഫോണ്‍ 6sഉം 6s പ്ലസും ഇന്ത്യയിലേയ്ക്ക് കടത്താന്‍ ശ്രമിച്ച 7 യുവാക്കള്‍ ഡല്‍ഹി ഇന്ദിരാ ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ അറസ്റ്റിലായി. ഐഫോണ്‍ 6sഉം 6s പ്ലസും ഈ മാസം ഇന്ത്യന്‍ വിപണിയിലിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് സംഭവം.

വിവിധ വിമാനങ്ങളിലായി ഹോങ്കോങ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുമെത്തിയ യുവാക്കളില്‍ നിന്നാണ് ഐഫോണുകള്‍ പിടികൂടിയത്. ഇന്റലിജന്‍സ് റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അധികൃതര്‍ യുവാക്കളെ പിടികൂടി ചോദ്യം ചെയ്തത്. തുടര്‍ന്ന് ഐഫോണുകള്‍ അവരില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു.

ഒക്ടോബര്‍ 16നാണ് ഐഫോണ്‍ 6s ഉം 6s പ്ലസും ഇന്ത്യന്‍ വിപണിയിലിറങ്ങുക.

ഇതാണ് കള്ളക്കടത്ത്! വിപണിയിലെത്തുന്നതിന് മുന്‍പേ 182 ഐഫോണ്‍ 6s, 6s പ്ലസും ഇന്ത്യയിലേയ്ക്ക്; ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ 7 പേര്‍ അറസ്റ്റില്‍


SUMMARY: New Delhi: Eager to cash in on the craze for iphones, seven youths were detained at the Indira Gandhi International Airport here with as many as 182 iPhone 6S and 6S Plus ahead of their India launch due this month.

Keywords: New Delhi Indira Gandhi airport, Apple iPhone 6s, 6s Plus,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia