Arrest | സന്നിധാനത്ത് മോഷണശ്രമത്തിനിടെ 2 യുവാക്കള്‍ പിടിയില്‍; തിരുട്ട് ഗ്രാമത്തിലെ മോഷ്ടാക്കളെന്ന് പൊലീസ്
● യുവാക്കള്‍ കഴിഞ്ഞത് ജോലിക്കാരെന്ന വ്യാജേന.
● ഇവരുടെ പേരില്‍ നിരവധി കേസുകള്‍.
● ഇരുവരേയും റാന്നി കോടതിയില്‍ ഹാജരാക്കും.
ശബരിമല: (KVARTHA) സന്നിധാനത്ത് മോഷണശ്രമത്തിനിടെ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമത്തിലെ രണ്ട് മോഷ്ടാക്കളെയാണ് ശബരിമലയില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കറുപ്പ് സ്വാമി (Karup Swami), വസന്ത് (Vasanth)എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം സംശയാസ്പാദ സാഹചര്യത്തില്‍ സന്നിധാനത്ത് കണ്ടപ്പോള്‍ ഇരുവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ജോലിക്കെത്തിയതെന്നായിരുന്നു ഇവര്‍ പോലീസിനോട് പറഞ്ഞത്. ജോലി സംബന്ധമായ രേഖകള്‍ ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മടങ്ങി പോകാന്‍ പൊലീസ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇവര്‍ കാട്ടില്‍ ഒളിക്കുകയായിരുന്നു. ഇവിടെവെച്ച് മോഷണശ്രമം നടത്തുന്നതിനിടെയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
ശബരിമല സീസണില്‍ സ്ഥിരമായി എത്തുന്ന മോഷ്ടാക്കളുടെ ഒ ഡാറ്റലിസ്റ്റ് പൊലീസിന്റെ പക്കലുണ്ട്. അതില്‍പ്പെട്ടവരാണ് ഇപ്പോള്‍ അറസ്റ്റിലായത്. നിരവധി കേസുകള്‍ ഇവരുടെ പേരിലുണ്ടെന്നും പൊലീസ് പറഞ്ഞു. ഇരുവരേയും റാന്നി കോടതിയില്‍ ഹാജരാക്കും.
#Sabarimala #theft #arrest #TamilNadu #Kerala #India #temple #security