ശബരിമല മേല്‍ശാന്തിയായി ഇ ഡി പ്രസാദ്; മാളികപ്പുറം മേല്‍ശാന്തി എം ജി മനു നമ്പൂതിരി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പ്രസാദ് ഏറന്നൂർ മനാംഗവും നിലവിൽ ആറേശ്വരം ക്ഷേത്രത്തിലെ മേൽശാന്തിയുമാണ്.
● ശബരിമല മേല്‍ശാന്തിയെ നറുക്കെടുത്തത് പന്തളം കൊട്ടാരത്തിലെ കശ്യപ് വർമയാണ്.
● മാളികപ്പുറം മേല്‍ശാന്തിയെ തിരഞ്ഞെടുത്തത് പന്തളം കൊട്ടാരത്തിലെ മൈഥിലി.
● കന്നിമാസം ഒന്നിന് ശബരിമല നട തുറക്കുന്നതോടെ പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും.
● 2011ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് പന്തളം കൊട്ടാരത്തിലെ കുട്ടികളെ നറുക്കെടുപ്പിനായി നിയോഗിക്കുന്നത്.
സന്നിധാനം: (KVARTHA) ശബരിമല മേല്‍ശാന്തിയായി ചാലക്കുടി സ്വദേശിയും ഏറന്നൂർ മനാംഗവുമായ ഇ ഡി പ്രസാദിനെ തിരഞ്ഞെടുത്തു. ശനിയാഴ്ച (18.10.2025) രാവിലെ എട്ട് മണിയോടെ സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലൂടെയാണ് ഒരു വർഷത്തേക്കുള്ള ശബരിമല മേല്‍ശാന്തിയെ തിരഞ്ഞെടുത്തത്. നിലവിൽ ആറേശ്വരം ശ്രീധർമ ശാസ്താ ക്ഷേത്രത്തിലെ മേൽശാന്തിയാണ് ഇ ഡി പ്രസാദ്.

മാളികപ്പുറം മേല്‍ശാന്തിയായി കൊല്ലം മയ്യനാട് സ്വദേശിയായ എം ജി മനു നമ്പൂതിരിയെയും തിരഞ്ഞെടുത്തു. ചാലക്കുടി സ്വദേശിയായ ഇ ഡി പ്രസാദാണ് ശബരിമല മേൽശാന്തിയായി എത്തുന്നത്. കന്നിമാസം ഒന്നിന് ശബരിമല നട തുറക്കുന്നതോടെയാണ് പുതിയ മേൽശാന്തിമാർ ചുമതലയേൽക്കുക.
നറുക്കെടുത്തത് കൊട്ടാരം പ്രതിനിധികൾ
പന്തളം കൊട്ടാരത്തിലെ കശ്യപ് വർമയാണ് ശബരിമല മേല്‍ശാന്തിയെ നറുക്കെടുത്തത്. നെതർലൻഡ്‌സിലെ അൽമേർ ഡിജിറ്റാലിസ് പ്രൈമറി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിയാണ് കശ്യപ് വർമ. മുൻ രാജപ്രതിനിധി പന്തളം നടുവിലെമാളിക കൊട്ടാരത്തിൽ പ്രദീപ് കുമാർ വർമയുടെ മകൾ മാവേലിക്കര വലിയകൊട്ടാരം കൃഷ്ണവിലാസം കൊട്ടാരത്തിൽ പൂജാ വർമ, തിരുവല്ല പാലിയക്കര കൊട്ടാരത്തിൽ ശൈലേന്ദ്ര വർമ എന്നിവരുടെ മകനാണ് കശ്യപ്.
അതേസമയം, മാളികപ്പുറം മേല്‍ശാന്തിയെ നറുക്കെടുക്കുത്തത് പന്തളം കൊട്ടാരത്തിലെ മൈഥിലിയാണ്. മുൻ രാജപ്രതിനിധി പന്തളം മുണ്ടയ്ക്കൽ കൊട്ടാരത്തിൽ രാഘവവർമയുടെ മകൾ ശ്രുതി ആർ.വർമ, ചാഴൂർ കോവിലകത്തിൽ സി.കെ.കേരള വർമ എന്നിവരുടെ മകളാണ് മൈഥിലി. ബാംഗ്ലൂർ സംഹിത അക്കാദമി സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയാണ് ഈ കൊട്ടാരം പ്രതിനിധി.
സുപ്രീംകോടതി ഉത്തരവനുസരിച്ച്
റിട്ട. ജസ്റ്റിസ് കെ ടി തോമസിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ 2011ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് പന്തളം കൊട്ടാരത്തിലെ കുട്ടികളെ ശബരിമലയിലെ മേൽശാന്തി നറുക്കെടുപ്പിനായി നിയോഗിച്ചു വരുന്നത്. ക്ഷേത്രം തന്ത്രിയുടെയും ദേവസ്വം അധികൃതരുടെയും സന്നിധിയിൽ വെച്ചാണ് ചരിത്രപരമായ നറുക്കെടുപ്പ് നടന്നത്.
പുതിയ മേൽശാന്തിമാർക്ക് ആശംസകൾ നേർന്ന് കമൻ്റ് ചെയ്യുക. വാർത്ത ഷെയർ ചെയ്ത് അയ്യപ്പ ഭക്തരിലേക്ക് എത്തിക്കുക.
Article Summary: E D Prasad selected as Sabarimala Melsanthi and M G Manu Namboothiri as Malikappuram Melsanthi.
#SabarimalaMelsanthi #MelsanthiSelection #ChalakudyPrasad #ManuNamboothiri #PandalmKottaram #Njarukedappu