SWISS-TOWER 24/07/2023

ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം: മുഴുവൻ രേഖകളും പിടിച്ചെടുക്കാൻ ഹൈകോടതി ഉത്തരവ്

 
Sabarimala Gold Plate Controversy: High Court Orders Seizure of All Related Documents
Sabarimala Gold Plate Controversy: High Court Orders Seizure of All Related Documents

Photo Credit: Facebook/Sabarimala Devaswom, X/High Court of Kerala


● എത്ര സ്വര്‍ണം ഉണ്ടായിരുന്നു എന്നതടക്കമുള്ള വിവരങ്ങൾ പരിശോധിച്ചുറപ്പിക്കണം.
● സ്വർണ്ണപ്പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയി ഉരുക്കിയെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
● 'ഭക്തർ നാണയത്തുട്ടുകൾ എറിഞ്ഞതിനെ തുടർന്ന് സ്വര്‍ണ്ണപ്പാളികൾക്ക് കേടുപാടുകൾ സംഭവിച്ചു'.
● അറ്റകുറ്റപ്പണിയുടെ സ്പോൺസറെയും കേസിൽ കക്ഷി ചേർക്കാൻ കോടതി നിർദ്ദേശിച്ചു.

കൊച്ചി: (KVARTHA) ശബരിമല ശ്രീകോവിലിന് സമീപത്തെ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പിടിച്ചെടുക്കാൻ ഹൈകോടതി ഉത്തരവിട്ടു. ചീഫ് വിജിലൻസ് സെക്യൂരിറ്റി ഓഫീസർക്കാണ് ദേവസ്വം ബെഞ്ച് നിർദ്ദേശം നൽകിയത്. ദേവസ്വം സ്പെഷ്യൽ കമ്മീഷണറെയോ ഹൈകോടതിയെയോ അറിയിക്കാതെ സ്വര്‍ണ്ണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി അഴിച്ചു മാറ്റിയ സംഭവത്തിലാണ് രേഖകളുടെ പരിശോധന. എത്ര സ്വര്‍ണം ഇവിടെ ഉണ്ടായിരുന്നു എന്നതടക്കം പരിശോധിച്ചുറപ്പിക്കേണ്ടതുണ്ടെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി. സ്വർണ്ണപ്പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും അത് ഉരുക്കിയെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു.

Aster mims 04/11/2022

സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സ്വർണം ഇളക്കിക്കൊണ്ടുപോയതെന്ന് ദേവസ്വം ബോർഡ് ഹൈകോടതിയെ അറിയിച്ചു. ഭക്തർ നാണയത്തുട്ടുകൾ എറിഞ്ഞ് സ്വർണ്ണപ്പാളികൾക്ക് കേടുപാടുകൾ പറ്റിയിരുന്നു. ഇപ്പോഴത്തെ നിലയിൽ സ്വർണ്ണം തിരിച്ചെത്തിക്കാൻ ബുദ്ധിമുട്ടാണെന്നും ബോർഡ് കോടതിയിൽ അറിയിച്ചു. അതേസമയം, സ്വർണ്ണം തിരികെ എത്തിക്കണം എന്ന് ആവശ്യപ്പെടുന്നില്ലെന്നും രേഖകൾ പരിശോധിച്ചു വ്യക്തത വരുത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. നടപടിക്രമങ്ങൾ പാലിക്കാതെ സ്വർണം കൊണ്ടുപോയതിൽ പിഴവ് പറ്റിയെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

ഇതിനിടെ, സ്വര്‍ണ്ണം പൂശാൻ കൊണ്ടുപോയ സ്വർണ്ണപ്പാളി അടിയന്തരമായി തിരിച്ചെത്തിക്കണമെന്നില്ലെന്ന് ഹൈകോടതി അറിയിച്ചു. എത്ര സ്വര്‍ണം മുൻപ് ഉണ്ടായിരുന്നു എന്നതടക്കം പരിശോധിക്കട്ടെയെന്നും കോടതി കൂട്ടിച്ചേര്‍ത്തു. അറ്റകുറ്റപ്പണിയുടെ സ്പോൺസറെ അടക്കം കേസിൽ കക്ഷി ചേര്‍ക്കാൻ കോടതി നിർദേശിച്ചു.
 

ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ.

Article Summary: High Court orders seizure of documents in Sabarimala gold controversy.

#Sabarimala #KeralaHighCourt #DevaswomBoard #GoldScam #TempleNews #SabarimalaControversy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia