ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കോന്നി പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് മന്ത്രി വി എൻ വാസവൻ സ്വീകരണം നൽകി.
● സന്നിധാനത്ത് തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിച്ചു.
● ദർശനത്തിനുശേഷം രാഷ്ട്രപതി സന്നിധാനത്തെ ഗസ്റ്റ് ഹൗസിൽ വിശ്രമിക്കുന്നു.
● രാത്രിയോടെ ഗവർണർ നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് മടങ്ങും.
പത്തനംതിട്ട: (KVARTHA) രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെത്തി അയ്യപ്പ ദര്‍ശനം പൂർത്തിയാക്കി. പരമ്പരാഗത രീതിയിൽ ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് രാഷ്ട്രപതി അയ്യപ്പ സന്നിധിയിൽ എത്തിയത്. ചൊവ്വാഴ്ച (21.10.2025) തലസ്ഥാനത്തെത്തിയ രാഷ്ട്രപതി ബുധനാഴ്ച (22.10.2025) രാവിലെ 7:30 ഓടെയാണ് രാജ്ഭവനില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. തുടർന്ന് ഹെലികോപ്ടറിൽ പത്തനംതിട്ടയിലേക്ക് പോയി. നിശ്ചയിച്ചതിലും നേരത്തെയായിരുന്നു രാഷ്ട്രപതിയുടെ ശബരിമല യാത്ര ആരംഭിച്ചത്.
കോന്നിയിൽ സ്വീകരണം
രാവിലെ ഒമ്പതോടെ കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹെലികോപ്ടർ ഇറങ്ങിയ രാഷ്ട്രപതി റോഡ് മാർഗം പമ്പയിലേക്ക് പോവുകയായിരുന്നു. പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ രാഷ്ട്രപതിക്ക് സ്വീകരണം നൽകി. ആന്റോ ആന്റണി എംപി, കെ യു ജനീഷ് കുമാർ എംഎൽഎ, പ്രമോദ് നാരായൺ എംഎൽഎ, ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് എന്നിവരും സ്വീകരിക്കാൻ എത്തിയിരുന്നു.
സന്നിധാനത്ത് പൂർണകുംഭം സ്വീകരണം
പമ്പയിലെത്തിയ രാഷ്ട്രപതി പമ്പാസ്‌നാനത്തിന് ശേഷം കെട്ടുനിറച്ചു. പിന്നാലെ 11:30 ഓടെയാണ് സന്നിധാനത്തേക്കുള്ള യാത്ര തിരിച്ചത്. പൊലീസിന്റെ ഫോഴ്‌സ് ഗൂര്‍ഖാ വാഹനത്തിലാണ് കനത്ത സുരക്ഷയിൽ മല കയറിയത്. സന്നിധാനത്ത് എത്തിയ രാഷ്ട്രപതിയെ കൊടിമരച്ചുവട്ടില്‍ വെച്ച് തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിച്ചു. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശബരിമലയിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
തിരുവനന്തപുരത്തേക്ക് മടങ്ങും
അയ്യപ്പ ദർശനത്തിനുശേഷം രാഷ്ട്രപതി സന്നിധാനത്തെ ഗസ്റ്റ് ഹൗസിലാണ് വിശ്രമം. രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി, ഹോട്ടൽ ഹയാത്ത് റീജൻസിയിൽ വെച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. സുരക്ഷാ ക്രമീകരണങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാണ് രാഷ്ട്രപതിയുടെ യാത്രകൾ നടന്നത്.
രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുക.
Article Summary: President Droupadi Murmu visited Sabarimala, climbed 18 steps with Irumudikettu, and was received by the Tantri.
#PresidentMurmu #Sabarimala #KeralaVisit #Irumudikettu #AyyappaDarsan #VIPVisit
