SWISS-TOWER 24/07/2023

Performance | അയ്യപ്പ സന്നിധിയില്‍ നാദോപാസനയുമായി മട്ടന്നൂരും സംഘവും

 
Mattannur Shankarankutty performing Thayambaka at Sabarimala temple
Mattannur Shankarankutty performing Thayambaka at Sabarimala temple

Photo Credit: Screenshot from a Arranged Video

● മട്ടന്നൂർ ശങ്കരൻകുട്ടിമാരാരും സംഘവും അയ്യപ്പ സന്നിധിയിൽ നാദോപാസന അർപ്പിച്ചു.
● തായമ്പകയുടെ മാജിക് കൊണ്ട് സന്നിധാനം മുഴുവൻ പ്രകമ്പനം കൊള്ളിച്ചു.
● ഭക്തജനങ്ങൾ ആവേശത്തോടെ കേട്ടു.

പത്തനംതിട്ട: (KVARTHA) അയ്യപ്പ സന്നിധിയില്‍ നാദോപാസനയര്‍പ്പിക്കാന്‍ മലയാളിയുടെ പ്രിയ ചെണ്ട വാദകനും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും സംഘവും സന്നിധാനത്തെത്തി. ചൊവ്വാഴ്ച രാത്രി മല കയറിയെത്തിയ സംഘം ബുധനാഴ്ച രാവിലെ എട്ടരയോടെയാണ്  അയ്യപ്പ സന്നിധിയില്‍  നാദ വിസ്മയം തീര്‍ത്തത്.  

Aster mims 04/11/2022

മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും മക്കളായ ശ്രീകാന്ത്, ശ്രീരാജ് എന്നിവരുമാണ് തായമ്പക നയിച്ചത്. കലാമണ്ഡലം ഉണ്ണികൃഷ്ണനും വെള്ളിനേഴി ആനന്ദും ഇടം തലയിലും വെള്ളിനേഴി രാംകുമാര്‍, കീനൂര്‍ സുബീഷ്, തൃശൂര്‍ ശബരി, ഇരിങ്ങാലക്കുട ഹരി എന്നിവര്‍ വലം തലയിലും മട്ടന്നൂരിനെ അനുഗമിച്ചു. 

മട്ടന്നൂര്‍ അജിത്ത് മാരാര്‍, വെള്ളിനേഴി വിജയന്‍, കല്ലുവഴി ശ്രീജിത്, പുറ്റേക്കാട് മേഘനാദന്‍, തൃക്കടീരി ശങ്കരന്‍കുട്ടി, മട്ടന്നൂര്‍ ശ്രീശങ്കര്‍ മാരാര്‍ എന്നിവര്‍ ചേര്‍ന്ന് താളമൊരുക്കി. എഡിജിപി എസ് ശ്രീജിത്, ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. എ അജികുമാര്‍ എന്നിവര്‍ ചേര്‍ന്ന് മട്ടന്നൂരിനെ സ്വീകരിച്ചു. തായമ്പകയ്ക്കുശേഷം അയ്യപ്പനെ ദര്‍ശിച്ചാണ് സംഘം മടങ്ങിയത്.

#MattannurShankarankutty #Sabarimala #Thayambaka #Kerala #IndianMusic #Temple

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia