Accident | തിരുനെല്ലിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരുക്ക്

 
Bus carrying Sabarimala pilgrims overturned in Tirunelli, Wayanad
Watermark

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ആരുടേയും നില ഗുരുതരമല്ലെന്ന് വിവരം. 
● ദര്‍ശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്നു.
● ബസില്‍ 53 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

കല്‍പ്പറ്റ: (KVARTHA) വയനാട് തിരുനെല്ലിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ആരുടേയും നില ഗുരുതരമല്ലെന്ന് വിവരം. തിരുനെല്ലി (Thirunelly) തെറ്റ് റോഡില്‍ പുലര്‍ച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. 

Aster mims 04/11/2022

കര്‍ണാടക സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ പോകുമ്പോഴായിരുന്നു സംഭവം. നിയന്ത്രണം വിട്ട ബസ് റോഡിന് കുറുകെ മറിയുകയായിരുന്നു. പരുക്കേറ്റവരെ വിവിധ വാഹനങ്ങളിലായി മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് കുട്ടികളടക്കം 25 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ക്കും നിസാര പരുക്കേറ്റിട്ടുണ്ട്.

ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. ബസില്‍ 53 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അപകടം നടന്നയുടനെ മറ്റു വാഹനങ്ങളില്‍ പോകുന്നവരും പ്രദേശവാസികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും ഉള്‍പ്പെടെയുള്ളവരും സ്ഥലത്തെത്തി.

#SabarimalaAccident #Wayanad #Kerala #pilgrims #busaccident

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script