Incident | 'ശബരിമല സന്നിധാനത്തെ മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് ചാടി'; പരുക്കേറ്റ അയ്യപ്പ ഭക്തന്‍ മരിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കൈക്കും കാലിനും ഗുരുതരമായി പരുക്കേറ്റിരുന്നു.
● മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുന്നതിനിടെ മരണം.
● ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് വിവരം.
സന്നിധാനം: (KVARTHA) ശബരിമല സന്നിധാനത്തെ മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് വീണ് പരുക്കേറ്റ അയ്യപ്പ ഭക്തന്‍ മരിച്ചു. കര്‍ണാടക രാം നഗര്‍ സ്വദേശി കുമാരസാമി(40)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് സന്നിധാനത്ത് മാളികപ്പുറത്തേക്കുള്ള ഫ്‌ലൈ ഓവറില്‍ നിന്ന് അയ്യപ്പ ഭക്തനായ ഇദ്ദേഹം താഴേക്ക് ചാടുകയായിരുന്നുവെന്ന് മറ്റ് ഭക്തര്‍ പറഞ്ഞു.
വീഴ്ചയില്‍ ഇദ്ദേഹത്തിന് കൈക്കും കാലിനും ഗുരുതരമായി പരുക്കേറ്റിരുന്നു. സന്നിധാനത്തെ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ഇദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ, വഴിമധ്യേയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് വിവരം. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
#Sabarimala #Kerala #tragedy #pilgrimage #mentalhealth #devotee
