Historic Moment | ‘സ്വാതന്ത്ര്യം എന്നത് ഏറ്റവും വലിയ സംരക്ഷണ കവചം’; 10 വർഷത്തിനു ശേഷം പ്രതിപക്ഷ നേതാവ് ചെങ്കോട്ടയിൽ
ന്യൂഡൽഹി: (KVARTHA) ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം, പ്രതിപക്ഷ നേതാവ് (Opposition Leader) പങ്കെടുത്തു. കുർത്തയും സ്യൂട്ടും ധരിച്ച രാഹുൽ ഗാന്ധി (Rahul Gandhi), ലോക്സഭാ പ്രതിപക്ഷ നേതാവെന്ന നിലയിലാണ് ചെങ്കോട്ടയിലെ തന്റെ ആദ്യ സ്വാതന്ത്ര്യദിനാഘോഷത്തിൽ (Independence Day) പങ്കെടുത്തത്.
മലയാളി ഹോക്കി താരം പി.ആർ. ശ്രീജേഷ്, മനു ഭാക്കർ, സരബ്‌ജോദ് സിങ് തുടങ്ങിയ ഒളിമ്പിക്സ് മെഡൽ ജേതാക്കളോടൊപ്പം രാഹുൽ ഇരുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നൂറിലധികം സീറ്റ് നേടിയതോടെയാണ് പത്ത് വർഷമായി ഒഴിഞ്ഞിരുന്ന പ്രതിപക്ഷനേതാവ് പദവി രാഹുൽ ഗാന്ധിക്ക് ലഭിച്ചത്. 52 സീറ്റിൽ നിന്ന് കോൺഗ്രസ് നൂറിലേക്ക് കുതിച്ചു. ജൂൺ 25-ന് രാഹുൽ ഗാന്ധി പ്രതിപക്ഷനേതാവായി ചുമതലയേറ്റു.
സാമൂഹിക മാധ്യമമായ എക്സിൽ എല്ലാ ഇന്ത്യക്കാർക്കും രാഹുൽ ഗാന്ധി സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. ‘സ്വാതന്ത്ര്യം എന്നത് കേവലമൊരു വാക്കല്ല; അത് ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങളിൽ ഇഴചേർന്ന നമ്മുടെ ഏറ്റവും വലിയ സംരക്ഷണ കവചമാണ്,’a എന്ന് എക്സിൽ പ്രതിപക്ഷ നേതാവ് കുറിച്ചു.
അതിനിടെ, ചെങ്കോട്ടയിലെ പരിപാടിയില്‍ കേന്ദ്രമന്ത്രിമാര്‍ക്കും വിശിഷ്ടാതിഥികള്‍ക്കും പിന്നിലാണ് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇരിപ്പിടം നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിലടക്കം വിമര്‍ശനം ഉയര്‍ന്നു.
എന്നാല്‍ ഒളിംപിക്‌സ് കായിക താരങ്ങള്‍ക്ക് ഇരിപ്പിടം ഒരുക്കാനായാണ് അങ്ങനെ ക്രമീകരിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. ലോക്‌സഭ പ്രതിപക്ഷ നേതാവിനെ പ്രോട്ടോകോള്‍ പ്രകാരം ആദ്യ നിരയിലാണ് ഇരിക്കേണ്ടത്.
അതേസമയം, ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദി, മുൻ യുപിഎ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചു.
‘വിശിഷ്ട ഭാരത് 2047’ എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ ആഘോഷം. കര്‍ഷകര്‍, സ്ത്രീകള്‍ ഗോത്രവിഭാഗത്തില്‍ നിന്നുള്ളവരടക്കം ആറായിരം പേരാണ് ഇത്തവണ ചടങ്ങുകളില്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തത്. വിവിധ സംസ്ഥാനങ്ങളിലെ രണ്ടായിരത്തോളം കലാകാരന്മാരും ചെങ്കോട്ടയില്‍ പരിപാടികള്‍ അവതരിപ്പിച്ചു. പാരീസ് ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘവും ആഘോഷങ്ങളുടെ ഭാഗമായി.#RahulGandhi #RedFort #IndependenceDay #OppositionLeader #Congress #Modi
सभी देशवासियों को स्वतंत्रता दिवस की शुभकामनाएं।
— Rahul Gandhi (@RahulGandhi) August 15, 2024
हमारे लिए स्वतंत्रता सिर्फ एक शब्द नहीं - संवैधानिक और लोकतांत्रिक मूल्यों में पिरोया हुआ हमारा सबसे बड़ा सुरक्षा कवच है।
यह शक्ति है अभिव्यक्ति की, क्षमता है सच बोलने की और उम्मीद है सपनों को पूरा करने की।
जय हिंद। 🇮🇳 pic.twitter.com/foLmlSyJDk