Arafat | പരസ്‌പരം ഐക്യവും സഹകരണവും പുലർത്തണമെന്ന് അറഫ പ്രഭാഷണത്തിൽ ശൈഖ് മാഹിർ; ഫലസ്തീനായി പ്രാർഥിക്കണമെന്നും അഭ്യർഥന; മനുഷ്യക്കടലായി പുണ്യനഗരി 

 
hajj


ADVERTISEMENT

സൂര്യാസ്തമയത്തിനു ശേഷം ഹാജിമാര്‍ 10 കിലോമീറ്റർ അകലെ മുസ്ദലിഫയിലേക്ക് നീങ്ങും

മക്ക: (KVARTHA) ഹജ്ജിന്റെ സുപ്രധാന കർമമായ അറഫ സംഗമത്തിന്​ തുടക്കം കുറിച്ച്​ സഊദി പണ്ഡിതൻ ശൈഖ് മാഹിർ അൽ മുഐകിലി ഖുത്ബ നിർവഹിച്ചു. ജനലക്ഷങ്ങള്‍ സംഗമിക്കുന്ന അറഫയിലെ മസ്ജിദുന്നമിറയില്‍ നടത്തിയ പ്രഭാഷണത്തിൽ പരസ്‌പരം ഐക്യത്തിനും സഹകരണത്തിനും അദ്ദേഹം ആഹ്വാനം ചെയ്‌തു.

Aster_MIMS

ഫലസ്തീൻ ജനതയ്ക്ക് വേണ്ടി പ്രാർഥിച്ച അദ്ദേഹം ഫലസ്തീനായി ഏവരും പ്രാർഥിക്കണമെന്നും അഭ്യർഥിച്ചു. 
ദൈവത്തെ ആരാധിക്കുന്നതിലെ ആചാരത്തിൻ്റെയും ആത്മാർത്ഥതയുടെയും പ്രകടനമാണ് ഹജ്ജെന്നും അത് രാഷ്ട്രീയ മുദ്രാവാക്യങ്ങൾക്കോ ​​കക്ഷിരാഷ്ട്രീയത്തിനോ ഉള്ള സ്ഥലമല്ലെന്നും ശൈഖ് മാഹിർ വിശദീകരിച്ചു.

 

 

20 ലക്ഷത്തോളം തീര്‍ഥാടകർ അറഫ സംഗമത്തിനായി എത്തിച്ചേർന്നിട്ടുണ്ട്.  മധ്യാഹനം മുതല്‍ സൂര്യാസ്തമയം വരെയാണ് അറഫ സംഗമം. കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന അറഫയില്‍ ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ ചുരുക്കി ഒരുമിച്ച് നിസ്‌കരിച്ച്‌ ശേഷം തീര്‍ഥാടകര്‍ പ്രാർത്ഥനകളും മറ്റ് കർമ്മങ്ങളുമായി മുഴുകും.

 

 

സൂര്യാസ്തമയത്തിനു ശേഷം ഹാജിമാര്‍ 10 കിലോമീറ്റർ അകലെ മുസ്ദലിഫയിലേക്ക് നീങ്ങും. ഞായറാഴ്ച  പുലർച്ചെയോടെ മിനായിലേക്കു തിരിക്കും. ജംറകളിലെ കല്ലേറും മറ്റു കര്‍മ്മങ്ങളുമായി മൂന്നു നാളുകള്‍  തീര്‍ഥാടകര്‍ മിനായില്‍ കഴിച്ചുകൂട്ടും. ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച  ബലിപെരുന്നാള്‍ ആഘോഷിക്കും. കേരളത്തില്‍ തിങ്കളാഴ്ചയാണ് പെരുന്നാള്‍.

 


 

 

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia