

● യേശുവിൻ്റെ കുരിശുമരണത്തിൻ്റെ അനുസ്മരണ ദിനം.
● പാശ്ചാത്യ രാജ്യങ്ങളിലാണ് ഗുഡ് ഫ്രൈഡേ പ്രധാനമായും ആചരിക്കുന്നത്.
● ജർമ്മനിയിൽ ദുഃഖവെള്ളി സോറോഫുൾ ഫ്രൈഡേയാണ്.
● ദുഃഖവെള്ളിയും ഗുഡ് ഫ്രൈഡേയും രക്ഷയുടെ ദിനമായി കരുതുന്നു.
● വിശ്വാസികൾ ഉപവസിച്ച് കുരിശിൻ്റെ വഴി ആചരിക്കുന്നു.
● വെള്ള വസ്ത്രം ധരിച്ച് പ്രാർത്ഥനകളിൽ പങ്കുചേരുന്നു.
(KVARTHA) കാല്‍വരിക്കുന്നില്‍ ആണികളാല്‍ തറയ്ക്കപ്പെട്ട് കുരിശില്‍ ജീവന് ബലിയര്‍പ്പിച്ച ക്രിസ്തുവിന്റെ ഓര്‍മ്മയ്ക്കായി ആചരിക്കുന്ന ദുഃഖവെള്ളി മറ്റു പേരുകളിലും അറിയപ്പെടുന്നു. യേശുവിനെ ക്രൂശിലേറ്റിയ ദിവസം നമുക്ക് ദുഃഖ വെള്ളിയാണെങ്കില്‍ ഇംഗ്ലീഷില്‍ ഗുഡ് ഫ്രൈഡേ (Good Friday /നല്ല വെള്ളി) ആണ്.
ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് പാശ്ചാത്യ രാജ്യങ്ങളിലാണ് ഗുഡ് ഫ്രൈഡേ ആചരിച്ചു തുടങ്ങിയത്. God's Friday (ദൈവത്തിന്റെ ദിനം) എന്ന പേരില്‍ നിന്നാണ് ഗുഡ് ഫ്രൈഡേ ആയി മാറിയതെന്നും പറയുന്നു. Holy Friday (വിശുദ്ധ വെള്ളി), Great Friday (വലിയ വെള്ളി), Easter Friday (ഈസ്റ്റര്‍ വെള്ളി) എന്നിങ്ങനെയും പല രാജ്യങ്ങളിലായി ഇംഗ്ലീഷില്‍ അറിയപ്പെടുന്നു. ഇവയില്‍ അമേരിക്ക അടക്കം ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ ഉപയോഗിച്ചു പോരുന്നത് ഗുഡ് ഫ്രൈഡേ എന്നാണ്.
അതേസമയം, ജര്‍മ്മനിയില്‍ Sorrowful Friday (ദുഃഖ വെള്ളി) എന്നു തന്നെയാണ് അറിയപ്പെടുന്നത്. മലയാളത്തിലും ജര്‍മ്മനിയിലും ദുഃഖ വെള്ളിയായി ആചരിക്കാന്‍ കാരണം യേശുവിന്റെ പീഢാസഹനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ്. ഗുഡ് ഫ്രൈഡേ ആയാലും ദുഃഖ വെള്ളിയായാലും കുരിശിലൂടെ മാനവ സമൂഹം രക്ഷ പ്രാപിച്ച ദിവസമായി കണക്കാക്കുന്നു. പാപത്തിനു മേല്‍ നന്മ വിജയിച്ച ദിവസം എന്നും ഈ ദിനത്തെക്കുറിച്ച് പറയാറുണ്ട്. യേശു നടന്നു തീര്‍ത്ത കുരിശിന്റെ വഴിയുടെയും പീഢാസഹനത്തിന്റെയും ഓര്‍മ്മയ്ക്കായി ഇന്നും ക്രൈസ്തവര്‍ ഉപവസിച്ച് കുരിശിന്റെ വഴി ആചരിക്കുന്നു. വെള്ള വസ്ത്രങ്ങളണിഞ്ഞ് വിശ്വാസി സമൂഹം ഇന്നും പാപങ്ങളേറ്റു പറഞ്ഞ് കുരിശിന്റെ വഴിയിലൂടെ നടക്കുന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ക്രിസ്തുവിന്റെ പൊള്ളുന്ന ഓര്‍മ്മകള്‍ക്ക് മുന്‍പിലാണ്.
ദുഃഖവെള്ളിയെക്കുറിച്ചുള്ള ഈ വിവരങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങളും പങ്കുവെക്കുക.
Good Friday, observed to commemorate the crucifixion of Jesus Christ, is known by various names across different languages and cultures. While it is called Good Friday in English-speaking countries, it is known as Dukha Velli in Malayalam and Sorrowful Friday in German, reflecting the solemnity of the occasion and the suffering of Christ.
#GoodFriday, #DukhaVelli, #HolyFriday, #Christianity, #ReligiousTraditions, #CulturalDifferences