ശ്രീകണ്ഠാപുരം നഗരസഭ: സി പി എം കോട്ടയായ എള്ളരിഞ്ഞി വാർഡ് പിടിക്കാൻ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിനെ കളത്തിലിറക്കി കോൺഗ്രസ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വലിയ ഭൂരിപക്ഷത്തിൽ സി പി എമ്മിന് ലഭിച്ച വാർഡാണിത്.
● കഴിഞ്ഞ തവണ 900 വോട്ടിൽ നിന്ന് ഇത്തവണ 764 വോട്ടായി കുറഞ്ഞു.
● നാല് പതിറ്റാണ്ടായി സി പി എം കുത്തകയായിരുന്ന കൈതപ്രം വാർഡ് വിജിൽ പിടിച്ചെടുത്തിരുന്നു.
● നഗരസഭാ ഭരണം യുഡിഎഫിന് ലഭിച്ചാൽ വിജിലിനെ ചെയർമാനാക്കാൻ ധാരണയുണ്ട്
● കൈതപ്രം വാർഡ് ഇത്തവണ വനിതാ സംവരണമായതിനാൽ സിന്ധു മധുസൂദനൻ സ്ഥാനാർത്ഥി.
കണ്ണൂർ: (KVARTHA) ശ്രീകണ്ഠാപുരം നഗരസഭാ ഭരണം നിലനിർത്താൻ ആവനാഴിയിലെ സർവ്വ അസ്ത്രങ്ങളുമായി കളത്തിലിറങ്ങി കോൺഗ്രസ്. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനനെ ചെയർമാൻ സ്ഥാനാർഥിയായി അവതരിപ്പിച്ചുകൊണ്ടാണ് പാർട്ടിയുടെ പടയോട്ടം.
ശ്രീകണ്ഠപുരം നഗരസഭയിലെ എൽ ഡി എഫ് സിറ്റിങ് സീറ്റായ എള്ളരിഞ്ഞി വാർഡിലാണ് വിജിൽ മോഹനൻ മത്സരിക്കുന്നത്. സി പി എമ്മിന് വലിയ ഭൂരിപക്ഷത്തോടെ ലഭിച്ച വാർഡാണിത്. കഴിഞ്ഞ തവണ 900 വോട്ടുണ്ടായിരുന്ന വാർഡിൽ ഇത്തവണ 764 വോട്ടുകളാണുള്ളത്. ഇടതു സ്ഥാനാർഥി ജയിച്ച ഈ വാർഡ് വിജിലിനെ ഇറക്കി പിടിക്കാനാവുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.
കഴിഞ്ഞ 40 വർഷക്കാലം സി പി എം കുത്തകയായിരുന്ന കൈതപ്രം വാർഡ് കഴിഞ്ഞ തവണ 105 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജിൽ മോഹനൻ പിടിച്ചെടുത്തിരുന്നു. സി പി എം ഏരിയ കമ്മിറ്റി അംഗമായ എം സി ഹരിദാസനെയാണ് അന്ന് വിജിൽ തോൽപ്പിച്ചത്.
ഈ വാർഡ് ഇത്തവണ വനിതാ സംവരണമായതിനാൽ സിന്ധു മധുസൂദനനെ കോൺഗ്രസ് ആദ്യമേ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് രംഗത്തിറക്കിയിരുന്നു.
എള്ളരിഞ്ഞി വാർഡ് പിടിച്ചെടുക്കുകയും നഗരസഭാ ഭരണം യു ഡി എഫിന് ലഭിക്കുകയും ചെയ്താൽ വിജിൽ മോഹനനെ ചെയർമാനാക്കാനാണ് കോൺഗ്രസിനുള്ളിലെ ധാരണ. നിലവിൽ യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷനും ശ്രീകണ്ഠാപുരം നഗരസഭാ കൗൺസിലറുമാണ് വിജിൽ മോഹൻ.
കണ്ണൂരിലെ ഈ തിരഞ്ഞെടുപ്പ് വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Congress fields Youth Congress President Vijil Mohan in CPM's Ellarinji Ward for Sreekandapuram Municipal Chairmanship.
#Sreekandapuram #KannurPolitics #YouthCongress #KeralaLocalElection #VijilMohanan #CPMvsCongress
