സിപിഎം കോട്ട പിടിക്കാനായില്ല: യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ പരാജയപ്പെട്ടു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● എള്ളരിഞ്ഞി വാർഡ് സി.പി.എമ്മിന് വലിയ ഭൂരിപക്ഷ ജയം ലഭിച്ചിരുന്ന കോട്ടയായിരുന്നു.
● യുഡിഎഫ് വിജിലിനെ രംഗത്തിറക്കിയത് വാർഡ് പിടിച്ചെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു.
● കഴിഞ്ഞ തവണ 40 വർഷത്തെ സി.പി.എം കുത്തകയായിരുന്ന കൈതപ്രം വാർഡ് വിജിൽ മോഹൻ പിടിച്ചെടുത്തിരുന്നു.
● നഗരസഭ ഭരണം യുഡിഎഫിന് ലഭിച്ചിരുന്നെങ്കിൽ വിജിൽ മോഹനെ ചെയർമാനാക്കാനായിരുന്നു മുന്നണി ധാരണ.
● യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിന്റെ തോൽവി യുഡിഎഫ് ക്യാമ്പിൽ നിരാശയുണ്ടാക്കി.
ശ്രീകണ്ഠാപുരം: (KVARTHA) സി.പി.എം കോട്ട പിടിച്ചെടുക്കാനുള്ള യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹൻ്റെ ശ്രമം പരാജയപ്പെട്ടു. ശ്രീകണ്ഠാപുരം നഗരസഭയിലെ എള്ളരിഞ്ഞി വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ സുരേഷ് ബാബുവിനോടാണ് വിജിൽ മോഹൻ പരാജയപ്പെട്ടത്. കേവലം രണ്ട് വോട്ടുകൾക്കാണ് വിജിൽ തോറ്റത്.
സി.പി.എമ്മിന് വലിയ ഭൂരിപക്ഷ ജയം ലഭിച്ചിരുന്ന വാർഡാണ് എള്ളരിഞ്ഞി. കഴിഞ്ഞ തവണ 900 വോട്ടുകൾ ഉണ്ടായിരുന്ന വാർഡിൽ ഇത്തവണ 764 വോട്ടുകളാണ് ആകെ രേഖപ്പെടുത്തിയത്. ഇടതുപക്ഷ സ്ഥാനാർഥി ജയിച്ചിരുന്ന ഈ വാർഡ് വിജിലിനെ രംഗത്തിറക്കി പിടിച്ചെടുക്കാൻ കഴിയുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷിച്ചിരുന്നത്.
കഴിഞ്ഞ തവണ, 40 വർഷക്കാലം സി.പി.എം കുത്തകയായിരുന്ന കൈതപ്രം വാർഡ്, വിജിൽ മോഹൻ 105 വോട്ടുകളുടെ ഭൂരിപക്ഷം നേടി പിടിച്ചെടുത്തിരുന്നു. സി.പി.എം ഏരിയ കമ്മിറ്റി അംഗമായ എം സി ഹരിദാസനെയാണ് അന്ന് വിജിൽ തോൽപ്പിച്ചത്. എന്നാൽ, ഈ വാർഡ് ഇത്തവണ വനിതാ സംവരണമായതിനാൽ യു ഡി എഫ് സിന്ധു മധുസൂദനനെ ആദ്യമേ പ്രഖ്യാപിച്ച് രംഗത്തിറക്കി.
എള്ളരിഞ്ഞി വാർഡ് പിടിച്ചെടുക്കുകയും, ഒപ്പം നഗരസഭ ഭരണം യു.ഡി.എഫിന് ലഭിക്കുകയും ചെയ്തിരുന്നെങ്കിൽ വിജിൽ മോഹനെ ചെയർമാനാക്കാനായിരുന്നു മുന്നണി ധാരണ. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റായ വിജിൽ മോഹൻ്റെ പരാജയം യുഡിഎഫ് ക്യാമ്പിൽ നിരാശയുണ്ടാക്കിയിട്ടുണ്ട്.
ഈ തെരഞ്ഞെടുപ്പ് വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുക.
Article Summary: Youth Congress District President Vijil Mohan lost in the CPM bastion of Ellarinji ward by just two votes.
#KeralaLocalPolls #Sreekandapuram #VijilMohan #CPM #YouthCongress #ElectionNews
