SWISS-TOWER 24/07/2023

LS Result | 'വീണു പോയ മകളെ രക്ഷിക്കാൻ അച്ഛൻ, ബലിയാടായത് ഈ മനുഷ്യനും', തൃശൂരിലെ തോൽ‌വിയിൽ കുറിപ്പുമായി ഷീബ രാമചന്ദ്രന്‍

 

 
sheeba ramachandran with a note on the defeat in thrissur
sheeba ramachandran with a note on the defeat in thrissur


'കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് ഏത് പ്രതിസന്ധി ഘട്ടം വന്നാലും ആദ്യം ആ വെല്ലുവിളി ഏറ്റെടുക്കുന്ന നേതാവാണ് മുരളീധരൻ'

തൃശൂർ: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ ബിജെപി വിജയത്തിന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമർശനമുന്നയിച്ചും യുഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ മുരളീധരനെ അനുകൂലിച്ചും  മഹിള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷീബ രാമചന്ദ്രന്‍. 

'വീണു പോയ മകളെ രക്ഷിക്കാൻ ഏത് അച്ഛനാണ് ആഗ്രഹം ഇല്ലാതിരിക്കുക? പകരം അവർ ആവശ്യപ്പെട്ടത് കേരളത്തിൽ ഞങ്ങൾക്ക് ഇത്തവണ അക്കൗണ്ട് തുറക്കണം എന്ന് മാത്രമാണ്. അതിന് ബലിയാട് ആയത് ഈ മനുഷ്യനും', മുഖ്യമന്തിയുടെ വീണാ വിജയനെതിരെയുള്ള കേസ് പരാമർശിച്ചുകൊണ്ട് അവർ ഫേസ്‌ബുകിൽ കുറിച്ചു.

Aster mims 04/11/2022

sheeba ramachandran with a note on the defeat in thrissur

തൃശൂരിലെ വിജയം ബിജെപി എന്ന രാഷ്ട്രീയ പാർടിയുടെ വിജയമായി നോക്കി കാണുന്നില്ല. മികച്ച ഒരു കലാകാരനും സഹൃദയനുമായ ഒരു നല്ല മനസിന്റെ ഉടമയുടെ വിജയം മാത്രമാണ്. വിജയം കേരള രാഷ്ട്രീയത്തിൽ വലിയ ചലനം സൃഷ്ടിക്കാൻ പോകുന്നില്ല. 

കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് ഏത് പ്രതിസന്ധി ഘട്ടം വന്നാലും ആദ്യം ആ വെല്ലുവിളി ഏറ്റെടുക്കുന്ന നേതാവാണ് മുരളീധരൻ. കരുവന്നൂരും കരിമണൽ, എക്സലോജിക് ചേർന്ന ഒത്തുതീർപ്പിൽ കെ മുരളീധരൻ തോൽപിക്കപ്പെട്ടുവെന്നും ഷീബ രാമചന്ദ്രന്‍ കൂട്ടിച്ചർത്തു.

ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia