Leadership | തലമുറ മാറ്റം പടിക്ക് പുറത്ത്; വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പിണറായി തന്നെ മുഖ്യമന്ത്രി സ്ഥാനാർഥി; അസന്നിഗ്ദ്ധമായി നയം വ്യക്തമാക്കി സിപിഎം കേന്ദ്ര നേതൃത്വം


● സിപിഎം പ്രായപരിധി ചട്ടങ്ങളിൽ ഇളവുകൾ നൽകി.
● സംസ്ഥാനത്ത് തുടർച്ചയായി മൂന്നാംവട്ടം ഭരണത്തുടർച്ച ഉറപ്പാക്കാനാണ് ശ്രമം.
● പാർട്ടിയിൽ നേതൃമാറ്റ ചർച്ചകൾ അപ്രസക്തമാകുന്നു.
കനവ് കണ്ണൂർ
കണ്ണൂർ: (KVARTHA) പിണറായിയെന്ന കരുത്തനായ നേതാവിന് മുൻപിൽ മുട്ടിലിഴയുകയാണ് സി.പി.എം കേന്ദ്ര നേതൃത്വം. സീതാറാം യെച്ചൂരിയുടെ വിയോഗത്തോടെ പാർട്ടി പൊളിറ്റ്ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും പിണറായിക്ക് ഇപ്പോൾ കൈവള്ളയിൽ അമ്മാനമാടുന്ന വിധത്തിലുള്ള ഒരു പറ്റം ശബ്ദമില്ലാത്ത നേതാക്കളുടെ കൂട്ടമായി മാറി കഴിഞ്ഞിട്ടുണ്ട്. യെച്ചൂരിക്ക് ശേഷം അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പ്രകാശ് കാരാട്ട് പൂർണമായും മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഇംഗിതങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കുന്നവരാണ്.
അതുകൊണ്ടുതന്നെ പ്രായപരിധി മറ്റു പല നേതാക്കളുടെയും രാഷ്ട്രീയ ജീവിതത്തിന് കർട്ടനിട്ടപ്പോൾ കൂടുതൽ ശക്തമായി മുൻപോട്ടു പോകാനാണ് പാർട്ടി പി.ബി പച്ചക്കൊടി കാണിച്ചിരുന്നത്. ഇന്ത്യയിൽ അവശേഷിച്ച ഏക സംസ്ഥാനമായ കേരളത്തിൽ മൂന്നാമതും ഭരണം നേടുകയെന്നതാണ് പാർട്ടി നേതൃത്വത്തിൻ്റെ താൽപര്യം. അതിന് പിണറായി തന്നെ മുഖ്യമന്ത്രിയായി തുടരുന്നതാണ് അഭികാമ്യമെന്ന വിലയിരുത്തലാണുള്ളത്.
ഇതോടെയാണ് കണ്ണൂർ പാർട്ടി കോൺഗ്രസിൽ തുടർന്ന പ്രായപരിധി ഇളവ് പിണറായിക്ക് നീട്ടിക്കൊടുത്തത്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ മുഖ്യമന്ത്രിയായ പിണറായി വിജയൻ തന്നെ അടുത്ത തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ നയിക്കും. എന്നാൽ തലമുറ മാറ്റത്തെ കുറിച്ചു വാതോരാതെ സംസാരിക്കുന്ന പല നേതാക്കളും പാർട്ടി കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനം പുറത്തുവന്നതോടെ ഇപ്പോൾ നിശബ്ദമായിരിക്കുകയാണ്.
ഈ വാർത്ത നിങ്ങളുടേയും സുഹൃത്തുക്കളുടേയും ഇടയിൽ പങ്കുവയ്ക്കാൻ മറക്കരുത്. നിങ്ങളുടെ അഭിപ്രായങ്ങൾ കുറിച്ച് അറിയിക്കൂ.
Pinarayi Vijayan will continue as the Chief Minister of Kerala in the upcoming elections, as per the CPM central leadership's decision.
#PinarayiVijayan #CM #CPMLeadership #KeralaElections #PoliticalLeadership #Pinarayi