പയ്യന്നൂർ നഗരസഭയിൽ സിപിഎം വിമതൻ വിജയിച്ചു; എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് കനത്ത തിരിച്ചടി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 458 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിലാണ് വൈശാഖ് വിജയം നേടിയത്.
● യു ഡി എഫ് സ്ഥാനാർത്ഥി പി കെ ഉനൈസ് 250 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി.
● എൽ ഡി എഫ് സ്ഥാനാർത്ഥി പി ജയന് 139 വോട്ടുകൾ മാത്രം ലഭിച്ച് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
● പ്രാദേശിക പ്രശ്നങ്ങളെത്തുടർന്ന് പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിന്ന പ്രവർത്തകരുടെ പിന്തുണ വിമത സ്ഥാനാർത്ഥിക്കുണ്ടായിരുന്നു.
● ബേങ്കിലെ താൽക്കാലിക ജോലി ഉപേക്ഷിച്ചാണ് വൈശാഖ് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്.
പയ്യന്നൂർ: (KVARTHA) നഗരസഭ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കിയ കാര 36-ാം വാർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ച മുൻ സി പി എം ബ്രാഞ്ച് സെക്രട്ടറി വിജയിച്ചു.
ഡിവൈഎഫ്ഐ നേതാവും മുൻ സി പി എം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന സി വൈശാഖാണ് 458 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. യു ഡി എഫ് സ്ഥാനാർത്ഥി പി കെ ഉനൈസ് 250 വോട്ടും എൽ ഡി എഫ് സ്ഥാനാർത്ഥി പി ജയൻ 139 വോട്ടും നേടി. ഇതോടെ എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടേണ്ടി വന്നു.
നേതൃത്വവുമായുണ്ടായ ചില പ്രാദേശിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സി പി എം നേതാക്കളുമായി ഇടഞ്ഞു നിൽക്കുന്ന ഒരു കൂട്ടം സി പി എം പ്രവർത്തകരുടെ പൂർണ്ണ പിന്തുണയോടെയാണ് വൈശാഖ് മത്സരരംഗത്തെത്തിയത്. പാർട്ടി നേതൃത്വം നൽകിയിരുന്ന ബേങ്കിലെ താൽക്കാലിക ജോലി പോലും ഉപേക്ഷിച്ചാണ് അദ്ദേഹം പ്രവർത്തകർക്കൊപ്പം തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്.
സി പി എം ഉന്നത നേതാക്കൾ ഉൾപ്പെടെ പ്രദേശത്ത് പൊതുയോഗം നടത്തി പ്രസംഗിച്ചിരുന്നുവെങ്കിലും കാര പ്രദേശത്ത് ചലനങ്ങൾ സൃഷ്ടിക്കാൻ ഇത് മതിയായില്ല.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുക.
#Payyanur #LocalElection #CPMRebel #KeralaPolitics #KaraWard
