'കുട', 'ലാപ്ടോപ്പ്', 'കപ്പൽ'; പുതിയ ചിഹ്നങ്ങൾ അനുവദിച്ചു: പോളിംഗ് ഉദ്യോഗസ്ഥ പരിശീലനം 25-ന് ആരംഭിക്കും
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സോഷ്യലിസ്റ്റ് റിപ്പബ്ലിക് പാർട്ടിക്ക് 'കപ്പൽ' ചിഹ്നം അനുവദിച്ചു.
● ദേശീയ പാർട്ടിയായ നാഷണൽ പീപ്പിൾസ് പാർട്ടിക്ക് അവരുടെ സ്ഥിരം ചിഹ്നം അനുവദിച്ചു.
● ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഈ പാർട്ടികൾക്ക് ചിഹ്നം അനുവദിച്ചത്.
● പ്രിസൈഡിങ് ഓഫീസർമാർക്കും ഫസ്റ്റ് പോളിംഗ് ഓഫീസർമാർക്കുമുള്ള പരിശീലനം നവംബർ 25 മുതൽ 28 വരെ നടക്കും.
● പരിശീലനത്തിന് ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും.
തിരുവനന്തപുരം: (KVARTHA) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സെക്കുലർ നാഷണൽ ദ്രാവിഡ പാർട്ടിക്ക് 'കുട', കേരള കോൺഗ്രസ് പാർട്ടിക്ക് 'ലാപ്ടോപ്പ്', സോഷ്യലിസ്റ്റ് റിപ്പബ്ലിക് പാർട്ടിക്ക് 'കപ്പൽ' എന്നീ ചിഹ്നങ്ങൾ അനുവദിച്ചു. ഇത് സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവായി.
ചിഹ്നം അനുവദിച്ചത് ഹൈക്കോടതി ഉത്തരവ് പ്രകാരം
ഈ പാർട്ടികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ 'നിഷ്ക്രിയ രാഷ്ട്രീയ പാർട്ടികളുടെ' പട്ടികയിൽ ഉൾപ്പെട്ടിരുന്നതിനാൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ച പാർട്ടി പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെതിരെ ഈ രാഷ്ട്രീയ പാർട്ടികൾ ഹൈക്കോടതിയെ സമീപിക്കുകയും, പാർട്ടികളെ 'നിഷ്ക്രിയ രാഷ്ട്രീയ പാർട്ടികളുടെ' പട്ടികയിൽ നിന്ന് തൽക്കാലികമായി മാറ്റി നിർത്താൻ കോടതി ഉത്തരവിടുകയും ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ പാർട്ടികൾക്ക് മത്സരിക്കാമെന്നും അവർക്ക് ചിഹ്നം അനുവദിക്കണമെന്നുമുള്ള ഹൈക്കോടതി വിധിയെ തുടർന്നാണ് പാർട്ടികളുടെ അപേക്ഷ പ്രകാരം ചിഹ്നം സംബന്ധിച്ച വിജ്ഞാപനത്തിലെ നാലാം പട്ടികയിൽ നിന്നുള്ള ചിഹ്നങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ അനുവദിച്ചത്. ദേശീയ പാർട്ടിയായ നാഷണൽ പീപ്പിൾസ് പാർട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ച അതേ ചിഹ്നം അനുവദിച്ചിട്ടുണ്ട്.
പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം 25ന് തുടങ്ങും
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രിസൈഡിങ് ഓഫീസർമാർക്കും ഫസ്റ്റ് പോളിംഗ് ഓഫീസർമാർക്കുമുള്ള പരിശീലനം നവംബർ 25 മുതൽ 28 വരെ ജില്ലകളിൽ നടക്കും. നിയമന ഉത്തരവ് ലഭിച്ച ഉദ്യോഗസ്ഥർ ഉത്തരവിൽ പറഞ്ഞിട്ടുള്ള തീയതിയിലും സമയത്തും നിശ്ചിത കേന്ദ്രങ്ങളിൽ പരിശീലനത്തിന് ഹാജരാകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചു.
പരിശീലനത്തിന് ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടം പ്രകാരം കർശനമായ അച്ചടക്ക നടപടി സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വിദഗ്ധ പരിശീലകരാണ് ഉദ്യോഗസ്ഥർക്ക് ക്ലാസുകൾ എടുക്കുന്നത്. പോളിംഗ് ബൂത്തിലെ ക്രമീകരണങ്ങൾ, മറ്റ് നടപടികൾ എന്നിവയുടെ വിശദമായ ക്ലാസുകളും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ സംബന്ധിച്ച പ്രായോഗിക പരിശീലനവും ഉണ്ടാകും.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക. ഷെയർ ചെയ്യുക.
Article Summary: State Election Commission allotted election symbols to parties as per High Court order; polling officials training begins November 25.
#KeralaElection #LocalBodyPolls #ElectionCommission #PollingTraining #PoliticalSymbols #KeralaNews
