കണ്ണൂർ കോർപ്പറേഷനിൽ രണ്ടിടങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾക്ക് വിജയം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കൊക്കേൻ പാറയിൽ പി. മഹേഷ് 907 വോട്ടുകൾ നേടി വിജയിച്ചു.
● പള്ളിക്കുന്ന് വാർഡ് ബിജെപി നിലനിർത്തി.
● പള്ളിക്കുന്നിൽ ദീപ്തി വിനോദ് 654 വോട്ടുകൾ നേടി വിജയിച്ചു.
● രാവിലെ 10 മണി വരെ യുഡിഎഫ് 13 സീറ്റുകളിലും എൽഡിഎഫ് അഞ്ച് സീറ്റുകളിലും എൻഡിഎ രണ്ട് സീറ്റുകളിലും വിജയിച്ചു.
കണ്ണൂർ: (KVARTHA) കോർപ്പറേഷനിലെ കൊക്കേൻ പാറ, പള്ളിക്കുന്ന് വാർഡുകളിൽ ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥികൾ വിജയിച്ചു. സിപിഎമ്മിന്റെ സിറ്റിങ് വാർഡായിരുന്ന കൊക്കേൻ പാറ ബിജെപി പിടിച്ചെടുക്കുകയായിരുന്നു.
കൊക്കേൻ പാറയിൽ പി. മഹേഷ് ആണ് വിജയിച്ചത്. 907 വോട്ടുകളാണ് മഹേഷ് നേടിയത്. തൊട്ടടുത്ത യുഡിഎഫ് സ്ഥാനാർത്ഥി 582 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി ഷാജി കുന്നാവിന് 562 വോട്ടുകൾ ലഭിച്ചു.
പള്ളിക്കുന്ന് വാർഡ് ബിജെപി നിലനിർത്തി. ഇവിടെ ബിജെപി സ്ഥാനാർത്ഥിയായ ദീപ്തി വിനോദ് 654 വോട്ടുകൾ നേടി വിജയിച്ചു. യുഡിഎഫിലെ പ്രീതാ വിനോദിന് 564 വോട്ടുകളാണ് ലഭിച്ചത്.
കണ്ണൂർ കോർപ്പറേഷനിൽ രാവിലെ 10 മണിയോടെ ഫലം എണ്ണി കഴിഞ്ഞപ്പോൾ 13 സീറ്റുകളിൽ യുഡിഎഫും 5 സീറ്റുകളിൽ എൽഡിഎഫും എൻഡിഎ രണ്ട് സീറ്റുകളിലും വിജയിച്ചിട്ടുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിൽ പങ്കുവെക്കൂ. ഷെയർ ചെയ്യുക.
Article Summary: BJP won two seats in Kannur Corporation, capturing a sitting CPM ward and retaining one seat.
#KannurCorporation #BJPWin #KeralaLocalPolls #KokkenPara #Pazhayangadi #ElectionResult
