സി പി എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷിൻ്റെ തട്ടകത്തിൽ സഹോദര ഭാര്യയായ പഞ്ചായത്ത് പ്രസിഡൻ്റ് തോറ്റു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഒൻപതാം വാർഡായ പാറോത്തുംചാലിൽ യു.ഡി.എഫിലെ പി. അഷ്റഫ് 105 വോട്ടുകൾക്ക് വിജയിച്ചു.
● സ്ഥാനാർത്ഥിത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ കടുത്ത പ്രതിഷേധം നിലനിന്നിരുന്നു.
● മുണ്ടേരി പഞ്ചായത്തിൽ വി.കെ.മാലിനി റിബൽ സ്ഥാനാർത്ഥിയായി മത്സരിച്ചു.
● പ്രശ്‌നം പരിഹരിക്കാൻ കെ.കെ.രാഗേഷ് നേരിട്ട് ഇടപെട്ടിട്ടും തോൽവി ഒഴിവാക്കാനായില്ല.
● സി.പി.എം. ജില്ലാ സെക്രട്ടറിയുടെ തട്ടകത്തിലെ തോൽവി പാർട്ടിക്ക് വലിയ തിരിച്ചടിയായി.
കണ്ണൂർ: (KVARTHA) സി പി എം ശക്തികേന്ദ്രമായ മുണ്ടേരി പഞ്ചായത്തിൽ, സി പി എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷിൻ്റെ സഹോദര ഭാര്യയും നിലവിലെ പഞ്ചായത്ത് പ്രസിഡൻ്റുമായ എ അനിഷക്ക് തോൽവി. ഒൻപതാം വാർഡായ പാറോത്തുംചാലിൽ മത്സരിച്ച അനിഷയെ യു ഡി എഫിലെ പി അഷ്റഫ് 105 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
സി പി എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷിൻ്റെ തട്ടകമാണ് മുണ്ടേരി പഞ്ചായത്ത്. കെ കെ രാഗേഷിൻ്റെ സഹോദര ഭാര്യയായ അനിഷയെ സ്ഥാനാർത്ഥിയാക്കിയത് പാർട്ടിക്കുള്ളിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടർന്ന് മുണ്ടേരി പഞ്ചായത്തിൽ സി പി എമ്മിന് റിബൽ സ്ഥാനാർത്ഥിയുമുണ്ടായി. വി കെ മാലിനിയാണ് സി പി എം വിമതയായി മത്സരിച്ചത്.
പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കെ കെ രാഗേഷ് നേരിട്ടിറങ്ങിയിട്ടും സഹോദര ഭാര്യയായ അനിഷ തോറ്റത് വൻ തിരിച്ചടിയായി മാറിയിട്ടുണ്ട്.
ഈ രാഷ്ട്രീയ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക! ഈ വാർത്ത സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യൂ.
Article Summary: CPM District Secretary K K Ragesh's sister-in-law and sitting Panchayat President loses in Mundery, a CPM stronghold.
#KannurPolitics #Mundery #CPMKerala #KKRagesh #LocalElection
