SWISS-TOWER 24/07/2023

ആനന്ദത്തിൻ്റെ ഞായർ മുതൽ ഉയിർപ്പിൻ്റെ തിരുനാൾ വരെ; പാസ്‌ക്കയിൽ നിന്ന് ഈസ്റ്ററിലേക്ക്; പേരിനു പിന്നിലെ ചരിത്രയാത്ര

 
Easter celebration in a church.
Easter celebration in a church.

Representational Image Generated by Meta AI

ADVERTISEMENT

● വിശ്വാസികള്‍ പരസ്പരം ഉയിര്‍ത്തെഴുന്നേല്‍പ്പ് പ്രഖ്യാപനം നടത്തി.
● ആദ്യ മൂന്ന് നൂറ്റാണ്ടില്‍ ഈസ്റ്റര്‍ 'പാസ്‌ക്ക' എന്ന് അറിയപ്പെട്ടു.
● 'പാസ്‌ക്ക' പെസഹാ ആചരണത്തില്‍ നിന്ന് ഉത്ഭവിച്ചു.
● നാലാം നൂറ്റാണ്ടില്‍ ദുഃഖവെള്ളി പ്രത്യേകമായി ആഘോഷിച്ചു.
● ഇംഗ്ലണ്ടില്‍ 'ഈയോസ്റ്ററേ' ദേവതയുടെ പേരാണ് ഈസ്റ്ററിന്.
● ഈസ്റ്ററിന് ക്രിസ്തുമസ് പോലെ സ്ഥിരമായ തീയതിയില്ല.
● ഓരോ വര്‍ഷവും വ്യത്യസ്ത തീയതികളിലാണ് ഈസ്റ്റര്‍.

(KVARTHA) ആദ്യ നൂറ്റാണ്ടില്‍ റോമിലെ ക്രിസ്ത്യാനികള്‍ ഈസ്റ്റര്‍ ദിനത്തെ വിളിച്ചിരുന്നത് ആനന്ദത്തിന്റെ ഞായര്‍ എന്നായിരുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രമര്‍മ്മമായ പുനരുത്ഥാനത്തെ അനുസ്മരിക്കുന്ന ഈ ദിവസത്തില്‍ ആദിമ പൗരസ്ത്യ സഭകളിലെ വിശ്വാസികള്‍ പരസ്പരം ഉപചാരം കൈമാറിയിരുന്നത് ഒരു വിശ്വാസപ്രഖ്യാപനത്തിലൂടെയാണ്. 'ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു' എന്നൊരാള്‍ പറയുമ്പോള്‍ 'സത്യം സത്യമായ് അവിടുന്ന് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു' എന്ന് മറ്റേയാള്‍ പ്രതിവചിക്കും.

Aster mims 04/11/2022

ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളില്‍ പാസ്‌ക്ക (Pascha) എന്ന പേരില്‍ ഈസ്റ്റര്‍ ആചരിച്ചിരുന്നു. പാസ്‌ക്ക എന്ന പദം യഹൂദരുടെ പെസഹാ ആചരണത്തില്‍ നിന്നാണ് ഉണ്ടായത്. ഈ പാസ്‌ക്ക പെരുന്നാള്‍ പീഡാനുഭവും മരണവും ഉയിര്‍പ്പും ചേര്‍ന്ന ഒരു സമഗ്ര ആഘോഷമായിരുന്നു. നാലാം നൂറ്റാണ്ടു മുതല്‍ ദുഃഖവെള്ളി വേറിട്ട് ആഘോഷിച്ച് തുടങ്ങി.

ഇംഗ്ലണ്ടിലെ ആംഗ്ലോ-സാക്‌സോണിയന്മാര്‍ ഈയോസ്റ്ററേ എന്ന ദേവതയെ ആരാധിച്ചിരുന്നു. ഈയോസ്റ്ററേ ദേവതയുടെ പ്രീതിക്കായുള്ള യാഗങ്ങള്‍ ഏറെയും നടന്നിരുന്ന മാസത്തെ ഈസ്റ്റര്‍ മാസം എന്നാണറിയപ്പെട്ടിരുന്നത്. പിന്നീട് ക്രിസ്തുമതം അവിടെ പ്രചരിച്ചപ്പോള്‍ ഈസ്റ്റര്‍ മാസത്തില്‍ത്തന്നെ ആചരിച്ചിരുന്ന ക്രിസ്തുവിന്റെ പുനരുത്ഥാനപ്പെരുന്നാളിനെ ഈസ്റ്റര്‍ എന്നു വിളിച്ചു തുടങ്ങുകയും പിന്നീടത് സാര്‍വത്രിക പ്രചാരം നേടുകയും ചെയ്തു.

ഈസ്റ്റര്‍ തീയതി

എല്ലാ വര്‍ഷവും ഡിസംബര്‍ 25-ന് ആഘോഷിക്കുന്ന ക്രിസ്തുമസില്‍ നിന്നും വ്യത്യസ്തമായി ഈസ്റ്ററിന് സ്ഥിരമായ തീയതി ഇല്ല. ഓരോ വര്‍ഷവും വ്യത്യസ്ത തീയതികളിലാണ് ഈസ്റ്ററും അതിനോടനുബന്ധിച്ച പീഡാനുഭവ വാരവും ആചരിക്കുന്നത്.

ഈ ലേഖനം നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക! ഈസ്റ്ററിന്റെ ചരിത്രത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും താഴെ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുക.

This article explores the origin and evolution of Easter, from its early celebration as 'Joyful Sunday' to its current observance, noting the influence of the Jewish Passover and the Anglo-Saxon goddess Eostre. It also highlights that Easter's date varies annually, unlike Christmas.

#EasterHistory, #Christianity, #Pascha, #GoodFriday, #Eostre, #ReligiousHistory

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia