Budget | കണ്ണൂർ ജില്ലാ പഞ്ചായത്ത് ബജറ്റിൽ കാർഷിക മേഖലയ്ക്ക് മുൻഗണന

 
 Priority to Agriculture in Kannur District Panchayat Budget
 Priority to Agriculture in Kannur District Panchayat Budget

Photo: Arranged

● വിദ്യാഭ്യാസ മേഖലയ്ക്കും, ഭവന നിർമ്മാണത്തിനും ബജറ്റിൽ തുക വകയിരുത്തി.
● ട്രാൻസ്ജെൻഡറുകളുടെ ഉന്നമനത്തിനായി ബജറ്റിൽ പദ്ധതികൾ.
● ജില്ലാ ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കായി 6 കോടി. 

കണ്ണൂർ: (KVARTHA) ജില്ലാ പഞ്ചായത്തിന്റെ 2025 - 2026 വർഷത്തേക്കുള്ള വാർഷിക ബജറ്റ് ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ അഡ്വ. ബിനോയ് കുര്യൻ അവതരിപ്പിച്ചു. ഈ ഭരണസമിതിയുടെ അഞ്ചാമത്തെ ബജറ്റാണ് ശനിയാഴ്ച അവതരിപ്പിച്ചത്. വിദ്യാഭ്യാസ മേഖലയ്ക്കും വീടിനും കൃഷിക്കും ഏറെ പരിഗണന നൽകിക്കൊണ്ടുള്ള ബജറ്റാണ് അവതരിപ്പിച്ചത്.

1558213968 രൂപ വരവും 1531683000 രൂപ ചിലവും 26530968 രൂപ മിച്ച ബജറ്റുമാണ് വൈസ് പ്രസിഡണ്ട് അവതരിപ്പിച്ചത്. വിദ്യാഭ്യാസ മേഖലയിലെ പദ്ധതികൾക്ക് 25.48 കോടിയും സ്വന്തമായി വീടില്ലാതെ കഷ്ടപ്പെടുന്നവർക്ക് സ്വന്തമായൊരു കൂര എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ 11.88 കോടിയും കൃഷിക്ക് 2.86 കോടി രൂപയുമാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.

ഫാമുകൾക്ക് 3.47 കോടി രൂപയും ക്ഷീര കർഷകർക്ക് പാലിന് സബ്ബ്സിഡി നൽകാൻ 2 കോടി രൂപയുമാണ് വകയിരുത്തിയത്. ബഡ്സ് സ്കൂളുകൾക്ക് 50 ലക്ഷവും ബഡ്സ് ബാന്റ് ഗ്രൂപ്പുകൾക്ക് 15 ലക്ഷം രൂപയും പരിഗണിച്ചിട്ടുണ്ട്. ട്രാൻസ്ജെൻഡറുകളുടെ പദവി പഠനങ്ങൾക്ക് 3 ലക്ഷവും അവർക്ക് ഭവന നിർമ്മാണത്തിനായി 3 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ജില്ലാ ആശുപത്രിയുടെ ദൈനം ദിന പ്രവർത്തനങ്ങൾക്കായി 6 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്.

എല്ലാ മേഖലകൾക്കും അർഹമായ പരിഗണന ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ബിനോയ് കുര്യൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. കൂടുതൽ വിവരങ്ങൾക്കായി ഷെയർ ചെയ്യുക.

The Kannur District Panchayat's 2025-2026 budget, presented by Adv. Binoy Kurian, prioritizes agriculture, education, and housing. The budget includes allocations for dairy farmers, farms, and transgender communities, among other sectors.

#KannurBudget, #Agriculture, #KeralaBudget, #LocalNews, #Development, #Panchayat

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia