SWISS-TOWER 24/07/2023

Protest | കണ്ണൂർ കോർപ്പറേഷൻ ബജറ്റ് അവതരണത്തിനിടെ സംഘർഷം; പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ച ബിജെപി അംഗവും ഭരണകക്ഷി കൗൺസിലർമാരും തമ്മിൽ ഉന്തും തള്ളും

 
Clash During Kannur Corporation Budget Presentation; BJP Member Protests
Clash During Kannur Corporation Budget Presentation; BJP Member Protests

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഭരണകക്ഷി അംഗങ്ങൾ പ്ലക്കാർഡ് ബലമായി പിടിച്ചുപറിച്ചു.
● ഷിജുവും മോഹനനും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
● വലിയ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു.

കണ്ണൂർ: (KVARTHA) കോർപ്പറേഷൻ ബജറ്റ് അവതരണ വേളയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി. ബജറ്റ് അവതരിപ്പിക്കാൻ ഡെപ്യൂട്ടി മേയർ അഡ്വ. പി ഇന്ദിര ഡയസിന് മുന്നിലേക്ക് എത്തിയപ്പോൾ, ബി.ജെ.പി കൗൺസിലർ എം കെ ഷിജു പള്ളിക്കുന്ന് വാർഡിൽ നിന്ന് പ്രതിഷേധവുമായി രംഗത്തെത്തി. അദ്ദേഹം കോർപ്പറേഷൻ ഭരണസമിതിക്കെതിരെ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡ് ഉയർത്തി ആദ്യം മേയറുടെ ചേംബറിന് മുന്നിലും പിന്നീട് ബജറ്റ് അവതരിപ്പിക്കാൻ എത്തിയ ഡെപ്യൂട്ടി മേയർക്ക് മുന്നിലും നിലയുറപ്പിച്ചു.

Aster mims 04/11/2022

ഇതോടെ ഭരണപക്ഷ ബെഞ്ചിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നു. മുൻ മേയർ ടി.ഒ മോഹനൻ ഉൾപ്പെടെയുള്ള ഭരണകക്ഷി അംഗങ്ങൾ പ്രകോപിതരായി എഴുന്നേറ്റ് ഷിജുവിന്റെ കയ്യിൽ നിന്ന് പ്ലക്കാർഡ് ബലമായി പിടിച്ചുപറിച്ചു. ഈ സമയം ഷിജുവും മോഹനനും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഇത് മറ്റു അംഗങ്ങളിലേക്കും വ്യാപിച്ചതോടെ ഭരണകക്ഷി അംഗങ്ങളും ഷിജുവും തമ്മിൽ പിടിവലിയും ഉന്തുംതള്ളും നടന്നു. ഏറെ നേരത്തെ ബഹളത്തിന് ശേഷമാണ് സ്ഥിതി ശാന്തമായത്.

Clash During Kannur Corporation Budget Presentation; BJP Member Protests

രാവിലെ പത്തുമണിക്ക് കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ബജറ്റിന് മുന്നോടിയായി മേയർ പ്രസംഗം നടത്തുന്നതിനിടെ എൽ.ഡി.എഫ് അംഗങ്ങൾ പ്രതിഷേധം ആരംഭിച്ചിരുന്നു. ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യം സംസ്കരിക്കുന്നതിൽ ക്രമക്കേടുണ്ടെന്ന സി.ഐ.ജി റിപ്പോർട്ട് ചർച്ച ചെയ്തതിന് ശേഷം മാത്രമേ ബജറ്റ് അവതരിപ്പിക്കാവൂ എന്ന് എൽ.ഡി.എഫ് കൗൺസിലർ രവീന്ദ്രൻ ആവശ്യപ്പെട്ടു. ഈ ബഹളത്തിനിടയിലാണ് ബി.ജെ.പി കൗൺസിലർ നടുത്തളത്തിലേക്ക് പ്ലക്കാർഡുമായി എത്തിയത്.

കോർപ്പറേഷൻ ബജറ്റിൽ സംഘർഷം ഉണ്ടാകാനുള്ള സാധ്യതയെ തുടർന്ന് സ്ഥലത്ത് വലിയ പോലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?

Clash erupted during the Kannur Corporation budget presentation when a BJP member protested with placards, leading to a scuffle with ruling party councilors.

#Kannur, #BudgetClash, #Protest, #KeralaPolitics, #BJP, #LDF

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia