Ritual | ആറ്റുകാല്‍ പൊങ്കാല: കാര്യസിദ്ധിക്കുള്ള സമ്പൂര്‍ണ മാര്‍ഗ്ഗദര്‍ശനം അറിയാം

 
Attukal Pongala Mahotsavam
Attukal Pongala Mahotsavam

Photo Credit: Website/Attukal Temple

● ആറ്റുകാൽ പൊങ്കാലയിൽ ജാതിമതലിംഗ വ്യത്യാസമില്ല. ഭക്തിയാണ് പ്രധാനം.
● പൊങ്കാലയിടുന്നവർ കാപ്പുകെട്ട് മുതൽ ഒൻപത് ദിവസം വരെ വ്രതം എടുക്കണം.
● ശരീരശുദ്ധിയും മനഃശുദ്ധിയുമാണ് പ്രധാനം.
● മാസമുറയുള്ള സ്ത്രീകൾ പൊങ്കാലയിടരുത്.
● പൊങ്കാല തിളച്ചു തൂകുന്നതിൻ്റെ ദിശകൾ ഓരോ ഫലങ്ങൾ നൽകുന്നു.

തിരുവനന്തപുരം: (KVARTHA) ആറ്റുകാല്‍ ദേവിയ്ക്ക് ജാതിമതലിംഗ വ്യത്യാസമില്ല. ഭക്തിയാണ് പ്രധാനം. അതിനാല്‍ ഉദ്ദിഷ്ടകാര്യസിദ്ധിക്കായി ആര്‍ക്കുമിവിടെ പൊങ്കാലയിടാം. ആറ്റുകാല്‍ പൊങ്കാലയിടുന്നവരെല്ലാം വ്രതം എടുക്കണം. കാപ്പുകെട്ട് മുതല്‍ വ്രതം അനുഷ്ഠിക്കുകയാണ് വേണ്ടത്. ഇങ്ങനെയുള്ള ഒന്‍പത് ദിവസമാണ് വ്രതം അനുഷ്ഠിക്കേണ്ടത്. ഏഴ്, അഞ്ച്, മൂന്ന് ദിവസങ്ങള്‍ വ്രതം അനുഷ്ഠിച്ച് പൊങ്കാലയിടുന്നവരുമുണ്ട്. ആത്മാവ് ദേവിക്ക് സമര്‍പ്പിക്കുന്നത് പൊങ്കാലയെ കൂടുതല്‍ ദീപ്തമാക്കുന്നു.

ശരീരശുദ്ധിയും മനസ്സിന്റെ ശുദ്ധിയുമാണ് പ്രധാനം. നല്ല വാക്ക്, നല്ല ചിന്ത, നല്ല പ്രവൃത്തി എന്നിവയോടെ വേണം പൊങ്കാലയിടുവാന്‍. മാസമുറയായ സ്ത്രീകള്‍ പൊങ്കാലയിടാന്‍ പാടില്ല. ഏഴ് ദിവസം കഴിഞ്ഞ് ശുദ്ധമായെന്ന് സ്വയം ബോധ്യമുള്ളവര്‍ക്ക് പൊങ്കാല സമര്‍പ്പിക്കാം. പുല, വാലായ്മയുള്ളവര്‍ പൊങ്കാലയിടരുത്, പ്രസവിച്ചവര്‍ 90 കഴിഞ്ഞേ പാടുള്ളു. അല്ലെങ്കില്‍ ചോറൂണ് കഴിഞ്ഞ് പൊങ്കാലയിടാം.

സര്‍വ്വ 'ദുരിതവും മാറ്റിതരണമെ, അനുഗ്രഹം ചൊരിയേണമെ, നവഗ്രഹദുരിതങ്ങളും മാറ്റിത്തരണമെ, ദൃഷ്ടിദോഷം, വിളിദോഷം, ശാപദോഷം എന്നിവ മാറ്റി തരണമേ' എന്ന് ഭക്തിയോടെ  വ്രതമെടുക്കുന്ന ഒന്‍പത് ദിവസങ്ങളിലും അമ്മയെ പ്രാര്‍ഥിച്ചുകൊണ്ടേയിരിക്കണം. പൊങ്കാലയിടാന്‍ പുതിയ കോട്ടണ്‍ വസ്ത്രമാണ് ഏറ്റവും നല്ലത്. എന്നാല്‍ ഇതിന് സാധിക്കാത്തവര്‍ അലക്കി വൃത്തിയാക്കിയ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം. 

ഭക്തിയോടെ എപ്പോഴും അമ്മയെ പ്രാര്‍ഥിച്ചുകൊണ്ടിരുന്നാല്‍ ആഹാരം കഴിക്കണമെന്നുതന്നെ തോന്നില്ല. ക്ഷീണവും വരില്ല, ദൃഢമായ ഭക്തിയോടെ അമ്മ കൂടെയുണ്ടെന്ന് വിശ്വസിച്ച് ഒരുനേരം അരിയാഹാരം കഴിച്ച് ബാക്കി സമയം വിശന്നാല്‍ ഫലവര്‍ഗ്ഗങ്ങള്‍ കഴിച്ചു വ്രതമെടുക്കണം. മത്സ്യമാംസവും ലഹരി പദാര്‍ഥങ്ങളും പൂര്‍ണ്ണമായും ത്യജിക്കണം. ബ്രഹ്‌മചര്യം അനുഷ്ഠിക്കണം. ദേവി സ്‌തോത്രനാമാദികള്‍ ചൊല്ലുകയും ക്ഷേത്രദര്‍ശനം നടത്തുന്നതും നല്ലതാണ്.

സൂര്യപ്രകാശത്തില്‍ നിലത്ത് അടുപ്പുകൂട്ടി അതില്‍ പുത്തന്‍ കലം വച്ചാണ് തീ കത്തിക്കേണ്ടത്. അടുപ്പ് തീര്‍ഥം തളിച്ച് ശുദ്ധി വരുത്തണം. ഉണക്കലരി, നാളികേരം, ശര്‍ക്കര, ചെറുപഴം, തേന്‍, നെയ്യ്, പഞ്ചസാര, കല്‍ക്കണ്ടം, ഉണക്കമുന്തിരിങ്ങ, ചെറുപയര്‍, കശുവണ്ടിപ്പരിപ്പ്, എള്ള് ഇവയാണ് പൊങ്കാലയിടാന്‍ വേണ്ടത്. 

പൊങ്കാലയ്ക്ക് തീ പകരും മുമ്പേ, അടുപ്പിനു മുമ്പില്‍ വിളക്കും നിറനാഴിയും വയ്ക്കണം. ദേവതാ സാന്നിദ്ധ്യസങ്കല്‍പമുള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. അതില്‍ കുടുംബ പരദേവതയേയും പരേതാത്മാക്കളെയും സങ്കല്‍പിക്കുകയും ദുരിതമോചനവും ഐശ്വര്യവര്‍ദ്ധനയും വാസ്തുദുരിതങ്ങളും തീര്‍ത്തുതരണെയെന്ന് പ്രാര്‍ഥിച്ചാണ് നിറനാഴിയും പറയും നിലവിളക്കും വയ്ക്കുന്നത്. 

പൊങ്കാല തിളച്ചു വരുന്നതുവരെ ഒന്നുംതന്നെ കഴിക്കാന്‍ പാടില്ല. പണ്ടുകാലങ്ങളില്‍ നേദിച്ച ശേഷമാണ് കഴിച്ചിരുന്നത്. ഇന്നത്തെ ഭക്തരുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് നിവേദ്യം തയാറായിക്കഴിഞ്ഞാല്‍ കരിക്കോ, പാലോ, പഴമോ കഴിച്ച് ഉപവാസം അവസാനിപ്പിക്കണം. എന്നിട്ട് മറ്റു പദാര്‍ഥങ്ങളായ പ്രസാദ ഊട്ട് കഴിക്കാവുന്നതാണ്. 

പൊങ്കാല തിളച്ചു തൂകുന്നതാണ് ഉത്തമം. ഇപ്രകാരമുള്ള തിളച്ചു മറിയല്‍ വരാനിരിക്കുന്ന അഭിവൃദ്ധികളെ സൂചിപ്പിക്കുന്നു. കിഴക്കോട്ടു തൂകിയാല്‍ ഇഷ്ടകാര്യങ്ങള്‍ ഉടന്‍ നടക്കും. വടക്കോട്ടായാല്‍ കാര്യങ്ങള്‍ നടക്കാന്‍ അല്‍പം കാലതാമസം വരും, പടിഞ്ഞാറും തെക്കുമായാല്‍ ദുരിതം മാറിയിട്ടില്ല, നവഗ്രഹഭജനം നന്നായി വേണമെന്ന് സാരം.

ദേവിചൈതന്യം കൂടിയിരിക്കുന്നതിനാല്‍ പൊങ്കാലയും ക്ഷേത്രദര്‍ശനവും കഴിഞ്ഞ് അന്നേദിവസം കുളിക്കരുത്. വ്രതാനുഷ്ഠാനം മതി.

ഈ വാർത്ത നിങ്ങൾക്ക് ഉപകാരപ്രദമായെങ്കിൽ ഷെയർ ചെയ്യുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

This news provides a complete guide for Attukal Pongala, emphasizing the importance of devotion and purity. It details the rituals, required items, and guidelines for devotees, including those regarding menstruation and purification. The direction of the pongala boil indicates different outcomes.

#AttukalPongala #KeralaTradition #HinduFestival #Devotion #Spirituality #Rituals

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia