Ritual | കടുത്ത തലവേദനയും അകറ്റുമെന്ന് വിശ്വാസം; ആറ്റുകാലമ്മയുടെ ഇഷ്ട നിവേദ്യം 'മണ്ടപ്പുറ്റ്' തയ്യാറാക്കുന്നത് അറിയാം


● ശിരോരോഗങ്ങള്‍ നീങ്ങുവാനാണ് ദേവിയുടെ ഇഷ്ട നിവേദ്യമായ മണ്ടപ്പുറ്റ് ഉപയോഗിക്കുന്നത്.
● വറുത്ത് പൊടിച്ച ചെറുപയര്‍, അരിപ്പൊടി, ശര്‍ക്കര, ഏലയ്ക്ക, നെയ്യ്, കല്‍ക്കണ്ടം, മുന്തിരി, തേങ്ങ, നെയ്യ്, വറുത്ത കൊട്ടതേങ്ങ എന്നിവയാണ് മണ്ടപ്പുറ്റ് ഉണ്ടാക്കുന്നതിന് വേണ്ടത്.
● ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തെ സ്ത്രീകളുടെ ശബരിമല എന്നും അറിയപ്പെടുന്നുണ്ട്.
തിരുവനന്തപുരം: (KVARTHA) കുംഭമാസത്തിലെ പൂരം പൗര്‍ണമി നാളുകള്‍ ഒത്തുകൂടുന്ന ദിവസമാണ് പൊങ്കാല നടക്കുക. ഈ ദിനത്തില്‍ പൊങ്കാലയിട്ടാല്‍ വരാനിരിക്കുന്ന ആപത്തുകള്‍ ഇല്ലാതാകുമെന്നും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സഫലമാകുമെന്നുമാണ് വിശ്വാസം.
അതിപുരാതനവും പ്രശസ്തവുമായ ക്ഷേത്രമാണ് തിരുവനന്തപുരത്തുള്ള ആറ്റുകാല്‍ ഭഗവതി ക്ഷേത്രം. തലസ്ഥാനഗരിയില്‍ കരമനയാറിന്റേയും കിള്ളിയാറിന്റേയും സംഗമ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ പ്രതിഷ്ഠ ഭദ്രകാളിയാണ്. മനസ് അര്‍പ്പിച്ച് വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ആറ്റുകാലമ്മ മനസ്സറിഞ്ഞ് തന്റെ ഭക്തരെ സഹായിക്കുന്നുവെന്നാണ് ഭക്തരുടെ വിശ്വാസം.
ആറ്റുകാലമ്മ എന്നറിയപ്പെടുന്ന പ്രതിഷ്ഠയെ കൗമാരക്കാരിയായ കണ്ണകി അന്നപൂര്‍ണ്ണേശ്വരി ഭാവങ്ങളില്‍ സങ്കല്‍പ്പിക്കുന്നവരുണ്ട്. പൊങ്കാല ഉത്സവത്തില്‍ പങ്കെടുക്കാനെത്തുന്നവരില്‍ സ്ത്രീകള്‍ നിരവധിയായതിനാല്‍ തന്നെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തെ സ്ത്രീകളുടെ ശബരിമല എന്നും അറിയപ്പെടുന്നുണ്ട്.
പൊങ്കാലയോടൊപ്പം തന്നെ ദേവിയ്ക്ക് നിവേദിക്കുന്ന ഒന്നാണ് മണ്ടപ്പുറ്റ്. ശിരോ രോഗങ്ങള്‍ നീങ്ങുവാനാണ് ദേവിയുടെ ഇഷ്ട നിവേദ്യമായ മണ്ടപ്പുറ്റ് ഉപയോഗിക്കുന്നത്. തലയുമായി ബന്ധപ്പെട്ട എന്തെങ്കിലും തരത്തിലുള്ള അസുഖമുള്ളവര്‍ അത് മാറുന്നതിനുവേണ്ടിയാണിത് നിവേദിക്കുന്നത്. തലയുടെ രൂപത്തില്‍ കൈകൊണ്ട് കുഴച്ച് ഉരുട്ടിയെടുക്കും. ശേഷം അതിനെ നന്നായിട്ട് ആവിയില്‍ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത്.
മണ്ടപ്പുറ്റ് ഉണ്ടാക്കുന്നതിന് വറുത്ത് പൊടിച്ച ചെറുപയര്‍, അരിപ്പൊടി, ശര്‍ക്കര, ഏലയ്ക്ക, നെയ്യ്, കല്‍ക്കണ്ടം, മുന്തിരി, തേങ്ങ, നെയ്യ്, വറുത്ത കൊട്ടതേങ്ങ എന്നിവയാണ് വേണ്ടത്. വറുത്ത് പൊടിച്ച ചെറുപയറില്‍ ശര്‍ക്കര, ഏലയ്ക്ക, നെയ്യ്, മുന്തിരി, നെയ്യല്‍ വറുത്തെടുത്ത കൊട്ട തേങ്ങ, കല്‍ക്കണ്ടം, നാളികേരം എന്നിവ ചേര്‍ത്ത് കുഴച്ച് ഉരുളയാക്കണം. എന്നിട്ട് ആവിയില്‍ വേവിച്ചെടുത്താന്‍ ദേവിയ്ക്ക് നിവേദിക്കുന്ന മണ്ടപ്പുറ്റ് തയ്യാറായി.
ഈ വിവരങ്ങൾ നിങ്ങൾക്ക് ഉപകാരപ്രദമായെങ്കിൽ ഷെയർ ചെയ്യുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
This news details the preparation of Mandaputt, a special offering to Attukalamma, used to alleviate head-related ailments. It also highlights the significance of Attukal Pongala and the unique aspects of the Attukal Bhagavathy Temple, known as the 'Women's Sabarimala.'
#AttukalPongala #Mandaputt #KeralaTradition #HinduRituals #TempleOfferings #Devotion