ശബരിമലയില്‍ പ്രതിദിനം രണ്ടായിരം പേര്‍ക്ക് വരെ ദര്‍ശനം അനുവദിക്കും

 


ADVERTISEMENT

പത്തനംതിട്ട: (www.kvartha.com 01.12.2020) ശബരിമലയില്‍ പ്രതിദിനം രണ്ടായിരം പേര്‍ക്ക് വരെ ദര്‍ശനം അനുവദിക്കും. ശനി,ഞായര്‍ ദിവസങ്ങളില്‍ മൂവായിരം പേര്‍ക്കും പ്രവേശനത്തിന് അനുമതിയുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ പ്രതിദിനം ആയിരം തീര്‍ത്ഥാടകരെയാണ് അനുവദിക്കുന്നത്. 
Aster_MIMS

അതേസമയം ശബരിമല വനമേഖലയില്‍ താമസിക്കുന്ന മലയരയ വിഭാഗക്കാര്‍ക്ക് മാത്രം കാനനപാതയിലൂടെ ശബരിമലയില്‍ എത്തി ദര്‍ശനം നടത്താന്‍ വനംവകുപ്പ് അനുമതി നല്‍കി. മലയര സമൂഹത്തിന്റെ പ്രത്യേക അഭ്യര്‍ത്ഥ കണക്കിലെടുത്താണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് വനംമന്ത്രി കെ രാജു അറിയിച്ചു.

ശബരിമലയില്‍ പ്രതിദിനം രണ്ടായിരം പേര്‍ക്ക് വരെ ദര്‍ശനം അനുവദിക്കും

Keywords:  Pathanamthitta, News, Kerala, Sabarimala, Sabarimala Temple, COVID-19, Minister, Religion, Up to two thousand people will be allowed to visit Sabarimala every day
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia