Appointment | എസ് അരുണ്‍ കുമാര്‍ നമ്പൂതിരിയെ ശബരിമല പുതിയ മേല്‍ശാന്തിയായി തിരഞ്ഞെടുത്തു, ടി വാസുദേവന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

 
Kollam native S Arun Kumar Namboothiri selected as new Sabarimala chief priest

Photo Credit: Facebook/Sabarimala Temple

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയാണ് അരുണ്‍കുമാര്‍.
● കോഴിക്കോട് സ്വദേശിയാണ് ടി വാസുദേവന്‍.
● പന്തളം കൊട്ടാരത്തിലെ ഋഷികേശ് ആണ് നറുക്ക് എടുത്തത്. 

പത്തനംതിട്ട: (KVARTHA) ശബരിമല ക്ഷേത്രത്തിലെ (Sabarimala Temple) പുതിയ മേല്‍ശാന്തിയായി എസ് അരുണ്‍കുമാര്‍ നമ്പൂതിരിയെ (S Arun Kumar Namboothiri) തെരഞ്ഞെടുത്തു. കൊല്ലം ലക്ഷ്മിനട ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് നിയുക്ത ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട എസ്. അരുണ്‍കുമാര്‍. കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയായ എസ് അരുണ്‍കുമാര്‍ നമ്പൂതിരി തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ മുന്‍ മേല്‍ശാന്തിയുമാണ്. ശബരിമല മേല്‍ശാന്തി പട്ടികയില്‍ ആറ് തവണ ഉള്‍പ്പെട്ടിട്ടുണ്ട്. 

Aster mims 04/11/2022

ഉഷപൂജക്ക് ശേഷം വ്യാഴാഴ്ച രാവിലെ 7.30യോടെയാണ് ശബരിമല സന്നിധാനത്തിലായിരുന്നു പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശ് വര്‍മ ആണ് ശബരിമല മേല്‍ശാന്തിയുടെ നറുക്ക് എടുത്തത്. ശബരിമല ക്ഷേത്രത്തിലേക്കുള്ള മേല്‍ശാന്തി തെരഞ്ഞെടുപ്പില്‍ 24 പേരാണ് അന്തിമ പട്ടികയിലുണ്ടായിരുന്നത്. 

മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് തിരുമംഗലത്ത് ഇല്ലം ടി വാസുദേവന്‍ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. ശബരിമല മേല്‍ശാന്തി നറുക്കെടുപ്പിനുശേഷം പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരി എം വൈഷ്ണവിയാണ് മാളികപ്പുറത്തെ മേല്‍ശാന്തിയുടെ കുറിയെടുത്തത്. 15 പേരാണ് മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പിനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്നത്. 

തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്‌മദത്തന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗങ്ങളായ എ അജികുമാര്‍, ജി സുന്ദരേശന്‍, സ്‌പെഷല്‍ കമ്മീഷണറും ജില്ലാ ജഡ്ജിയുമായ ആര്‍ ജയകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. 

തുലാമാസ പൂജകള്‍ക്കായി ബുധനാഴ്ചയാണ് ശബരിമല നട തുറന്നത്. ഒക്ടോബര്‍ 21ന് നട അടയ്ക്കും. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നട തുറക്കുന്ന നവംബര്‍ 15നാണ് പുതിയ മേല്‍ശാന്തിമാര്‍ ചുമതല ഏറ്റെടുക്കുന്നത്.

#Sabarimala #Melshanthi #Kerala #Hindutemple #religion #culture #tradition #India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia