Archaeological Find | പാല ബിഷപ്പ് ഹൗസിന്റെ സ്ഥലത്ത് ശിവലിംഗം കണ്ടെത്തിയെന്ന് ക്ഷേത്ര കമ്മിറ്റി; നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രദേശത്ത് ക്ഷേത്രമുണ്ടായിരുന്നുവെന്നും അവകാശവാദം 

 
Shivalinga Found at Pala Bishop's House; Temple Committee Claims Ancient Temple Existed
Shivalinga Found at Pala Bishop's House; Temple Committee Claims Ancient Temple Existed

Photo Credit: Facebook/Ahmmed Ellath

● പ്രത്യേക പൂജകളും പ്രാർഥനകളും നടന്നു.
● വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ സ്ഥലം സന്ദർശിച്ചു.
● മുമ്പ് ഇവിടെ ക്ഷേത്രമുണ്ടായിരുന്നതായി ക്ഷേത്ര ഭാരവാഹികൾ പറയുന്നു

കോട്ടയം: (KVARTHA) പാലാ ബിഷപ്പ് ഹൗസിന് കീഴിലുള്ള സ്ഥലത്ത് ക്ഷേത്രാവശിഷ്ടങ്ങളും ശിവലിംഗവും കണ്ടെത്തിയെന്ന അവകാശവാദവുമായി ക്ഷേത്ര കമിറ്റി രംഗത്തെത്തിയത് വലിയ ചർച്ചകൾക്ക് തിരികൊളുത്തി. ഇവിടെ പ്രത്യേക പൂജയും പ്രാർഥനകളും നടത്തുകയും വിശ്വഹിന്ദു പരിഷത്ത് ജില്ലാ ഭാരവാഹി മോഹനൻ പനയ്ക്കൽ അടക്കമുള്ള നേതാക്കൾ സ്ഥലം സന്ദർശിക്കുകയും ചെയ്തത് സംഭവത്തിന് കൂടുതൽ ശ്രദ്ധ നൽകി.

പാലാ അരമനയുടെ ഉടമസ്ഥതിയിലുള്ള ഭൂമിയിൽ മരച്ചീനി കൃഷിക്കായുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് രണ്ട് വിഗ്രഹങ്ങളും കല്ലുകളും പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ഇത് ശിവലിംഗമാണെന്ന് വെള്ളാപ്പാട് ഭഗവതി ക്ഷേത്രം ഭാരവാഹികൾ അവകാശപ്പെട്ടു. പാലാ വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിന് സമീപം  പാലാ അരമനവകയുടെ സ്ഥലത്താണ് ഈ വിഗ്രഹങ്ങൾ കണ്ടെത്തിയത്.

കണ്ടെത്തിയ വിഗ്രഹങ്ങൾ ശിവലിംഗവും പാർവതി വിഗ്രഹവുമാണെന്നും വിഗ്രഹത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്നും സ്ഥലം സന്ദർശിച്ച വെള്ളാപ്പാട് ഭഗവതി ക്ഷേത്രം മേൽശാന്തി പ്രദീപ് നമ്പൂതിരി അഭിപ്രായപ്പെട്ടു. നൂറ്റാണ്ടുകൾക്ക് മുമ്പ് ഈ പ്രദേശത്ത് ക്ഷേത്രമുണ്ടായിരുന്നതായാണ് ക്ഷേത്രഭാരവാഹികൾ പറയുന്നത്. തുടർന്ന് ക്ഷേത്രഭാരവാഹികളുടെ നേതൃത്വത്തിൽ പ്രദേശത്ത് പ്രത്യേക പൂജയും പ്രാർത്ഥനകളും നടത്തുകയായിരുന്നു.

വിഗ്രഹം കണ്ടെടുത്ത സ്ഥലത്ത് നൂറ്റാണ്ടുകൾക്ക് മുമ്പ് തണ്ടളത്ത് തേവർ എന്നറിയപ്പെട്ടിരുന്ന ക്ഷേത്രവും ആരാധനയും നടന്നിരുന്നതായും സമീപത്തുള്ള എല്ലാവർക്കും ഇക്കാര്യങ്ങൾ അറിയാമെന്നും ക്ഷേത്രഭാരവാഹികൾ ഭാരവാഹികൾ വ്യക്തമാക്കി. കാലക്രമേണ ഈ ഭൂമി ചില കുടുംബങ്ങൾ പാട്ടത്തിനെടുത്തെന്നും പാട്ടത്തിനെടുത്തവർ പിന്നീട് കൈയേറ്റം നടത്തുകയായിരുന്നുവെന്നും ഈ രീതിയിൽ കൈയേറിയവരാണ് പാല ബിഷപ്പ് ഹൗസിന് ഈ ഭൂമി വിൽപന നടത്തിയതെന്നുമാണ് ഇവരുടെ ആരോപണം.

അതേസമയം, ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് നിലവിൽ തർക്കങ്ങളൊന്നുമില്ലെന്ന് പൊലീസും റവന്യൂ അധികൃതരും അറിയിച്ചു. ഹൈന്ദവ ആചാര പ്രകാരം വിഗ്രഹം മാറ്റിസ്ഥാപിക്കുന്നതിന് സഹായം ചെയ്യുമെന്ന് പാല അരമന വ്യക്തമാക്കിയിട്ടുണ്ട്.

temple committee has claimed to have found temple remains and a Sivalinga at the Pala Bishop's House in Kottayam. They allege that a temple existed there centuries ago. VHP leaders visited the site, and special prayers were conducted. The discovery has sparked discussion and investigation.

Hashtags in English for Social Shares

#Pala #Temple #Sivalinga #Kerala #Controversy #Religious

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia