Event | ഒരുമാസത്തിലധികം നീളുന്ന മഹാകുംഭമേളക്ക് തുടക്കം; '45 കോടിയിലേറെ ഭക്തര്‍ പ്രയാഗ് രാജില്‍ എത്തും'; പ്രധാനമന്ത്രിയും ചടങ്ങിനെത്തും


● പ്രയാഗ് രാജില്‍ 12 കിലോമീറ്റര്‍ നീളത്തില്‍ സ്‌നാന ഘാട്ടുകള്‍ തയ്യാറാക്കി.
● വാച്ച് ടവറടക്കം വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കി.
● 3000 സ്‌പെഷല്‍ സര്‍വീസുകളുള്‍പ്പെടെ 13000 ട്രെയിന്‍ സര്‍വീസുകള്‍.
● ത്രിവേണീ സംഗമത്തില്‍ കുളിച്ചാല്‍ പാപങ്ങളില്ലാതാകുമെന്നാണ് വിശ്വാസം.
ദില്ലി: (KVARTHA) ഒരുമാസത്തിലധികം നീളുന്ന ചടങ്ങുകളുമായി ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളക്ക് തുടക്കമായി. ഇത്രയും ദിവസങ്ങളിലായി ആകെ 40 കോടി തീര്‍ത്ഥാടകര്‍ ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രി ചടങ്ങിനെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചടങ്ങിലേക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദില്ലിയിലെത്തി ക്ഷണിച്ചിരുന്നു.
സനാതന ധര്‍മ്മത്തിന്റെ മഹത്വം തിരിച്ചറിയാന്‍ എല്ലാവരും കുംഭമേളയില്‍ പങ്കെടുക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പൗഷ് പൂര്‍ണിമ മുതല്‍ ഫെബ്രുവരി 26ന് മഹാശിവരാത്രി വരെ 45 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്നതാണ് ചടങ്ങുകള്‍. തിങ്കളാഴ്ച മുതല്‍ കുംഭമേളയിലെ പ്രധാനപ്പെട്ട ചടങ്ങായ ത്രിവേണി സംഗമത്തിലെ സ്‌നാനം തുടങ്ങും.
14 ന് മകര സംക്രാന്തി ദിനത്തിലും, 29 ന് മൗനി അമാവാസ്യ ദിനത്തിലും, ഫെബ്രുവരി 3 ന് വസന്ത പഞ്ചമി ദിനത്തിലും, ഫെബ്രുവരി 12 ന് മാഘി പൂര്‍ണിമ ദിനത്തിലും, ഫെബ്രുവരി 26 ന് മഹാ ശിവരാത്രി ദിനത്തിലുമാണ് പ്രധാന സ്‌നാനങ്ങള്‍ നടക്കുക. കുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണീ സംഗമത്തില്‍ കുളിച്ചാല്‍ പാപങ്ങളില്ലാതാകുമെന്നാണ് വിശ്വാസം.
ലക്ഷക്കണക്കിന് സനാതനി ഭക്തര്‍ പങ്കെടുക്കുന്ന മഹാകുംഭമേളക്കായി പ്രയാഗ് രാജില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. പ്രയാഗ് രാജില്‍ 12 കിലോമീറ്റര്‍ നീളത്തില്‍ സ്‌നാന ഘാട്ടുകള്‍ തയ്യാറാക്കി. വാച്ച് ടവറടക്കം വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
കേന്ദ്ര ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഐടിഡിസിയും പ്രയാഗ് രാജില്‍ പ്രത്യേക ലക്ഷ്വറി ടെന്റുകള്‍ ഒരുക്കിയിട്ടുണ്ട്. 14000 മുതല്‍ 45000 വരെ വാടക ഈടാക്കുന്നതാണ് ഐടിഡിസിയുടെ ലക്ഷ്വറി സ്യൂട്ടുകള്‍. ഐടിഡിസിയെ പോലെ സ്വകാര്യ സ്ഥാപനങ്ങളും വന്‍ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുംഭമേള നടക്കുന്ന ദിവസങ്ങളിലാകെ 3000 സ്‌പെഷല്‍ സര്‍വീസുകളുള്‍പ്പടെ 13000 ട്രെയിന്‍ സര്‍വീസുകള്‍ ഒരുക്കുമെന്ന് റെയില്‍വേയും അറിയിച്ചു.
രണ്ട് ലക്ഷം കോടി രൂപയുടെ സാമ്പത്തിക വളര്‍ച്ച കുംഭമേളയിലൂടെ സംസ്ഥാനത്തിന് ലഭിക്കുമെന്നാണ് യുപി സര്‍ക്കാറിന്റെ പ്രതീക്ഷ.
#MahakumbhMela #Prayagraj #India #Hinduism #festival #spirituality #culture
🚨MAHAKUMBH STARTS
— Amitabh Chaudhary (@MithilaWaala) January 13, 2025
Lakhs of Sanatani devotees take Holy Dip at Triveni Sangam in Prayagraj today with Shahi Snan on Paush Purnima , which marks the beginning of Mahakumbh.
45-50 cr devotees will be coming to attend Mahakumbh , around 1 cr devotees expected today 🔥#Mahakumbh… pic.twitter.com/EyGLiU8p2e