Kottiyoor Festival | കൊട്ടിയൂരില്‍ ഭക്തജന തിരക്കേറുന്നു; ഇളനീര്‍വെപ്പ് മേയ് 29 ന് നടക്കും

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
*30 ന് ഇളന്നീരാട്ടവും അഷ്ടമി ആരാധനയും.
*പ്രത്യേക പ്രസാദ കിറ്റ് വിതരണം ആരംഭിച്ചു.
*ആരോഗ്യ വകുപ്പ് മുഴുവന്‍ സമയ ഡോക്ടറുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
കൊട്ടിയൂര്‍: (KVARTHA) അക്കരെ കൊട്ടിയൂരില്‍ ഭക്തജന തിരക്കേറുന്നു. ഞായറാഴ്ച (26.05.2024) പുലര്‍ചെ മുതല്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. മണിത്തറയില്‍ താത്കാലിക ശ്രീകോവിലിന്റെ നിര്‍മാണം പൂര്‍ത്തിയായി.
ബുധനാഴ്ച (29.05.2024) ഇളന്നീര്‍വെപ്പും തിരുവോണം ആരാധനയും, വ്യാഴാഴ്ച (30.05.2024) ഇളന്നീരാട്ടവും അഷ്ടമി ആരാധനയും നടക്കും. അക്കരെ കൊട്ടിയൂരില്‍ പ്രത്യേക പ്രസാദ കിറ്റ് വിതരണം ആരംഭിച്ചു. രണ്ട് നെയ്പ്പായസം, രണ്ട് അപ്പം, കളഭം, ആട്ടിയ നെയ്, ആയിരംകുടം തീര്‍ഥം തുടങ്ങിയവ അടങ്ങിയ കിറ്റിന് 500 രൂപയാണ് വില. 10 നെയ്പായസം അടങ്ങിയ കിറ്റിന് 800 രൂപയുമാണ് വില.

അക്കരെ കൊട്ടിയൂരില്‍ ആരോഗ്യ വകുപ്പ് മുഴുവന്‍ സമയ ഡോക്ടറുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.