SWISS-TOWER 24/07/2023

Sabarimala Temple | എല്ലാം അയ്യപ്പന്‍ തന്ന മഹാ ഭാഗ്യം: നിയുക്ത മേല്‍ശാന്തി ജയരാമന്‍നമ്പൂതിരി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ഈ മണ്ഡല കാലം ദക്ഷിണേന്‍ഡ്യയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ ശബരിമലയില്‍ ഉത്സവാഘോഷങ്ങള്‍ക്ക് ഒരു കണ്ണുരുകാരന്‍ ചുക്കാന്‍ പിടിക്കും. 15 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ണൂരില്‍ നിന്നും മറ്റൊരു മേല്‍ശാന്തി കൂടി സന്നിധാനത്തേക്ക് മുഖ്യ സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. തനിക്ക് അയ്യപ്പനില്‍ നിന്നും ലഭിച്ച വലിയ ഭാഗ്യങ്ങളിലൊന്നാണ് ശബരിമല മേല്‍ശാന്തി നിയമനമെന്ന് കണ്ണൂര്‍ മലപ്പട്ടം അഡൂര്‍ സ്വദേശി കെ ജയരാമന്‍നമ്പൂതിരി പറഞ്ഞു. 
Aster mims 04/11/2022

ഏതു ജോലിയും അതിനെ പൂര്‍ണമായി ഉള്‍കൊണ്ട് ആത്മ സമര്‍പണത്തോടെ ചെയ്യുകയെന്നതാണ് തന്റെ രീതിയെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ചൊവ്വ ശിവ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി ജോലി ചെയ്തു വരി കെയാണ് ശബരിമല മേല്‍ശാന്തിയായി ജയരാമന്‍നമ്പൂതിരിയെ സന്നിധാനത്ത നടന്ന നറുക്കെടുപിലൂടെതെരഞ്ഞെടുക്കുന്നത്. ചൊവ്വാഴ്ച രാവിലെ ഉഷ:പൂജയ്ക്ക് ശേഷമാണ് പുതിയ ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് നടന്നത്. 

Sabarimala Temple | എല്ലാം അയ്യപ്പന്‍ തന്ന മഹാ ഭാഗ്യം: നിയുക്ത മേല്‍ശാന്തി ജയരാമന്‍നമ്പൂതിരി

പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കൃതികേഷ് വര്‍മ്മയാണ് ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുത്തത്. പത്തുപേരാണ് ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പിനായുള്ള പത്തുപേരുടെ അന്തിമ പട്ടികയില്‍ ഇടം പിടിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അസ്വ കെ. അനന്ത ഗോപാന്‍, ബോര്‍ഡ് അംഗം പി എം തങ്കപ്പന്‍, ദേവസ്വം കമീഷനര്‍ ബി എസ് പ്രകാശ്, ശബരിമല സ്‌പെഷ്യല്‍ കമീഷനര്‍ മനോജ്, ഹൈകോടതി നിയോഗിച്ചുള്ള നിരീക്ഷകന്‍ റിട: ജസ്റ്റിസ് ആര്‍ ഭാസ്‌കരന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

എസ്എസ്എല്‍സി ഫസ്റ്റ് ക്ലാസാടെ വിജയിച്ച ജയരാമന്‍ പിന്നീട് പഠനം നിര്‍ത്തി ആത്മീയ മേഖലയിലേക്ക് തിരിയുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഇരട്ട സഹോദരന്‍ ഗള്‍ഫില്‍ ചാര്‍ടേഡ് അകൗണ്ടന്റാണ് ശബരിമലയിലും മാളികപ്പുറത്തെയും മേല്‍ശാന്തിയായി ജയരാമന്‍നമ്പൂതിരി ഇക്കുറി അപേക്ഷ സമര്‍പിച്ചിരുന്നു. 15 വര്‍ഷത്തിന് ശേഷമാണ് കണ്ണൂരില്‍ നിന്നും മേല്‍ശാന്തിയായി ഒരാള്‍ ശബരിമലയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ മാസം ജയരാമന്‍ ശബരിമല ദര്‍ശനത്തിന് പോയിരുന്നു.

Keywords:  Kannur, News, Kerala, Religion, Sabarimala, Sabarimala Temple, K Jayaraman Namboodiri selected as Melsanthi of Sabarimala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia