SWISS-TOWER 24/07/2023

Inter-religious marriage | 2 മതസ്ഥര്‍ വിവാഹം കഴിക്കുന്നത് സാമൂഹ്യപ്രശ്നമല്ല: മാര്‍ ജോസഫ് പാംപ്ലാനി

 


ADVERTISEMENT

തലശേരി: (www.kvartha.com) രണ്ട് മതസ്ഥര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ വലിയ സാമൂഹ്യ പ്രശ്‌നമാണെന്ന് പറയാന്‍ സഭയ്ക്ക് താല്‍പര്യമില്ലെന്ന് തലശേരി നിയുക്ത ആര്‍ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. തലശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നുഅദ്ദേഹം. ഈ വിഷയം ലൗവ് ജിഹാദ് ആണെന്ന് വിളിക്കണമെന്നും സഭയ്ക്ക് നിര്‍ബന്ധമില്ല.

ഭാരതം പോലെ വിവിധ മതങ്ങള്‍ വസിക്കുന്ന രാജ്യത്ത് മതാന്തര വിവാഹങ്ങള്‍ സ്വഭാവികമാണ്. മത വിഷയമായി അതുമാറ്റാന്‍ പാടില്ല. നമ്മുടെ സംസ്ഥാനത്ത് തീവ്രവാദ പ്രസ്ഥാനങ്ങളുടെ വളര്‍ചയെ കുറിച്ച് പറയേണ്ടത് കേന്ദ്ര ഏജെന്‍സികളാണ്. സംസ്ഥാനത്ത് തീവ്രവാദം വളരുകയാണോയെന്നത് ഒരു മാസം കൊണ്ടൊന്നും വിലയിരുത്താന്‍ കഴിയില്ല.

Inter-religious marriage | 2 മതസ്ഥര്‍ വിവാഹം കഴിക്കുന്നത് സാമൂഹ്യപ്രശ്നമല്ല: മാര്‍ ജോസഫ് പാംപ്ലാനി

സംസ്ഥാന സര്‍ക്കാരിന്റെ വികസന നയത്തോട് തുറന്ന സമീപനമാണുള്ളത്. ദേശീയ പാത വികസനം ഉദാഹരമാണ്. കെ റെയിലില്‍ ഒത്തിരി ആശങ്കകളും ജനങ്ങള്‍ക്കുണ്ടെന്നാണ് മനസിലാക്കുന്നത്. ഇത് പരിഹരിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. വികസനം വരണമെന്നാണ് സഭയുടെ അത്യന്തിക ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

Keywords:  Thalassery, News, Kerala, Marriage, Religion, 2 Religious marriage is not a social problem: Mar Joseph Pamplani.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia