SWISS-TOWER 24/07/2023

Sabarimala | ശബരിമലയില്‍ നടവരവായി ലഭിച്ച സ്വര്‍ണം സ്‌ട്രോങ് റൂമിലെത്താന്‍ വൈകി; ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തല്‍

 


ADVERTISEMENT

പത്തനംതിട്ട: (www.kvartha.com) ശബരിമലയില്‍ നടവരവായി ലഭിച്ച സ്വര്‍ണം യഥാസമയം ദേവസ്വംബോര്‍ഡിന്റെ ആറന്മുളയിലെ സ്‌ട്രോങ് റൂമിലെത്താന്‍ വൈകി. 180 പവന്‍ സ്വര്‍ണമെത്തിക്കുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായതായി തിരുവാഭരണം കമീഷനര്‍ കണ്ടെത്തി. തിങ്കളാഴ്ചയാണ് ഡിസംബര്‍ 27 മുതല്‍ ജനുവരി 19 വരെ ലഭിച്ച 180 പവന്‍ സ്വര്‍ണം സ്‌ട്രോങ് റൂമില്‍ എത്തിച്ചത്.
Aster mims 04/11/2022

നടയടച്ചതിനുശേഷം ഒരാഴ്ചയ്ക്കുള്ളില്‍ സ്വര്‍ണവും വെള്ളിയുമെല്ലാം സ്ട്രോങ് റൂമിലെത്തിക്കുന്നതാണ് രീതി. ശബരിമലയില്‍ തന്നെ സ്വര്‍ണ ഉരുപ്പടികള്‍ സൂക്ഷിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചതായി തിരുവാഭരണം കമീഷനര്‍ അറിയിച്ചു. അതേസമയം മണ്ഡല-മകരവിളക്ക് കാലഘട്ടത്തില്‍ 410 പവന്‍ സ്വര്‍ണമാണ് ഇത്തവണത്തെ ശബരിമലയില്‍ നടവരവായി ലഭിച്ചത്.

Sabarimala | ശബരിമലയില്‍ നടവരവായി ലഭിച്ച സ്വര്‍ണം സ്‌ട്രോങ് റൂമിലെത്താന്‍ വൈകി; ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തല്‍

Keywords:  Pathanamthitta, News, Kerala, Sabarimala, Sabarimala Temple, Religion, Gold, Devaswom board found irregularites in keeping gold at strong room.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia