Announcement | ദീപാവലി തിരക്ക്: ഒക്ടോബര്‍ 28 മുതല്‍ 30 വരെ സ്‌പെഷല്‍ ബസുകള്‍ സര്‍വീസ് നടത്തും

 
Deepavali rush: TNSTC to run 14K buses from October 28 to 30

Photo Credit: Facebook/TNSTC, SETC and MTC Bus Enthusiasts

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കെകെ നഗറില്‍ നിന്ന് സര്‍വീസ് ആരംഭിക്കില്ല. 
● ദീപാവലിക്കുശേഷം ഞായറാഴ്ചയും സ്‌പെഷല്‍ ബസ്.
● താംബരം റൂട്ട് ഒഴിവാക്കാന്‍ നിര്‍ദേശം.

ചെന്നൈ: (KVARTHA) ദീപാവലി തിരക്ക് നേരിടാന്‍ തമിഴ്നാട് സര്‍ക്കാര്‍ ചെന്നൈയില്‍ നാട്ടിലേക്ക് പോകുന്നവര്‍ക്കായി സ്‌പെഷല്‍ ബസുകള്‍ സര്‍വീസ് നടത്തുന്നു. ചെന്നൈ നഗരത്തില്‍നിന്ന് ഒക്ടോബര്‍ 28 മുതല്‍ 30 വരെ കോയമ്പേട്, കേളമ്പാക്കം, മാധവരം എന്നിവിടങ്ങളില്‍ നിന്ന് 11,176 സ്പെഷ്യല്‍ ബസുകള്‍ ഓടിക്കും. മടക്കയാത്രകളും ക്രമീകരിച്ചിട്ടുണ്ട്.

Aster mims 04/11/2022

കോയമ്പേട്, കിലാമ്പാക്കം, മാധവാരം എന്നിവിടങ്ങളില്‍ നിന്നാണു ബസുകള്‍ പുറപ്പെടുകയെന്നും കെകെ നഗറില്‍ നിന്നു സര്‍വീസ് ആരംഭിക്കില്ലെന്നും ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കര്‍ പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ 14,016 ബസുകളാണു സര്‍വീസ് നടത്തുക. 31നാണ് ദീപാവലി. ദീപാവലി ആഘോഷം കഴിഞ്ഞ് ഞായറാഴ്ച ചെന്നൈയിലേക്ക് തിരിച്ചെത്താനും സ്‌പെഷല്‍ ബസുണ്ട്. കോയമ്പേടില്‍നിന്നു കിലാമ്പാക്കം, മാധവാരം എന്നിവിടങ്ങളിലേക്ക് എംടിസി പ്രത്യേക സര്‍വീസ് നടത്തും. 

ബസുകള്‍ പുറപ്പെടുന്നത്

കോയമ്പേട്-കാഞ്ചീപൂരം, വെല്ലൂര്‍, ബെംഗളൂരു, തിരുത്തനി എന്നിവിടങ്ങളിലേക്ക്

കിലാമ്പാക്കം-പുതുച്ചേരി, കടലൂര്‍, ചിദംബരം, തിരുച്ചിറപ്പള്ളി, മധുര, തൂത്തുക്കുടി, ചെങ്കോട്ട, കോയമ്പത്തൂര്‍, സേലം തുടങ്ങിയ സ്ഥലങ്ങളിലേക്കും കേരളത്തിലേക്കും

മാധവാരം-ആന്ധ്രയിലേക്കും തിരുച്ചിറപ്പള്ളി, സേലം, കുംഭകോണം, തിരുവണ്ണാമലൈ എന്നിവിടങ്ങളിലേക്ക്

അതേസമയം, ജിഎസ്ടി റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി സ്വകാര്യ വാഹനങ്ങളില്‍ പോകുന്നവര്‍ താംബരം, പെരുങ്കളത്തൂര്‍ വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് ഗതാഗത മന്ത്രി നിര്‍ദേശിച്ചു. പകരം വണ്ടല്ലൂര്‍ വഴിയുള്ള ഔട്ടര്‍ റിങ് റോഡ്, ഒഎംആര്‍ തിരുപ്പോരൂര്‍ചെങ്കല്‍പെട്ട് എന്നീ റൂട്ടുകളിലൊന്നു തിരഞ്ഞെടുക്കാനാണു നിര്‍ദേശം. 

പരാതികള്‍ക്ക് 9445014450, 9445014436 എന്ന നമ്പറുകളിലും സ്വകാര്യ ബസുകളിലെ അമിത നിരക്കിനെക്കുറിച്ചു പരാതിപ്പെടാന്‍ 1800 425 6151, 04424749002, 04426280445 എന്ന നമ്പറുകളിലും ബന്ധപ്പെടാം.

#Chennai #Deepavali #specialbuses #travel #TamilNadu #publictransport #festival

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia