Celebration | പ്രവാചക കീർത്തനങ്ങളുടെ ആരവങ്ങളോടെ നാടെങ്ങും നബിദിനം ആഘോഷിക്കുന്നു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മസ്ജിദുകളിലും മദ്‌റസകളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
● റാലികളിലൂടെയും കലാപരിപാടികളിലൂടെയും വിശ്വാസികൾ പ്രവാചകനെ സ്മരിച്ചു.
● തെരുവുകളും വീടകങ്ങളും മസ്ജിദുകളും ദീപാലങ്കാരമണിഞ്ഞു.
കോഴിക്കോട്: (KVARTHA) പ്രവാചക കീർത്തനങ്ങളുടെ ആരവങ്ങളോടെ നാടെങ്ങും വിപുലമായി നബിദിനം ആഘോഷിക്കുന്നു. മസ്ജിദുകളും മദ്റസകളും കേന്ദ്രീകരിച്ചും വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിലും നബിദിന റാലികൾ നടന്നു. ഭക്ഷണവും മധുരപലഹാരങ്ങളുമായി റാലികളെ വഴിയോരങ്ങളിൽ വരവേറ്റു.
പ്രകീര്‍ത്തന കാവ്യങ്ങള്‍, അറബന, ദഫ് മേളങ്ങള്‍, സ്‌കൗട് പരേഡുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങൾ റാലികളെ വർണാഭവമാക്കി. നബിദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികളാണ് വിവിധ സംഘടനകളും പള്ളി- മദ്‌റസാ കമ്മിറ്റികളും ആസൂത്രണം ചെയ്തിട്ടുള്ളത്.
മദ്റസകളിൽ വിദ്യാർഥികളുടെ കലാപരിപാടികളും നടന്നുവരുന്നു. ഈ വിശുദ്ധദിനത്തില്‍ തെരുവുകളും വീടകങ്ങളും മസ്ജിദുകളും ദീപാലങ്കാരമണിഞ്ഞു നില്‍ക്കുകയാണ്. യു എ ഇ ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ ഞായറാഴ്ചയായിരുന്നു നബിദിനം. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ റബീഉൽ അവ്വൽ 12ന്റെ സ്മരണയിലാണ് വിശ്വാസികൾ നബിദിനം ആഘോഷിക്കുന്നത്.
#ProphetMuhammad #Islam #Kozhikode #Kerala #India #celebration #religion #culture #unity #peace
